Deshabhimani

ഹരിതഭംഗി ആസ്വദിക്കാം സിപ്പ് ലൈനിലൂടെ

elappara

സ്വകാര്യ തേയിലത്തോട്ടം ഉടമ ഏലപ്പാറ വാഗ വളവിൽ നിർമിക്കുന്ന സിപ്പ് ലൈൻ

വെബ് ഡെസ്ക്

Published on Sep 06, 2026, 12:15 AM | 1 min read

ഏലപ്പാറ

തേയിലത്തോട്ടങ്ങളുടെ മനോഹരതയിൽ ഏലപ്പാറ വാഗവളവ്‌ വ്യൂപോയിന്റിൽ സിപ്പ്‌ ലൈൻ വരുന്നു. കുട്ടിക്കാനം– കട്ടപ്പന മലയോര പാതയിലുള്ള വ്യൂ പോയിന്റിൽ സ്വകാര്യകന്പനിയാണ്‌ സിപ്പ്‌ലൈൻ ഒരുക്കുന്നത്‌. നിർമാണം അന്തിമഘട്ടത്തിലാണ്. കുട്ടിക്കാനത്ത്നിന്നും ഏലപ്പാറയ്ക്ക് വരുന്ന പാതയിലാണ് മനോഹരമായ കാഴ്ച സമ്മാനിക്കുന്നത്. ഇതുവഴി കടന്നുവരുന്ന സഞ്ചാരികൾ ഇവിടെ നിർത്തി സെൽഫി എടുത്തും പ്രകൃതി ഭംഗി മൊബൈലിൽ പകർത്തിയും മണിക്കൂറോളം ഇവിടെ ചിലവഴിച്ചാണ് കടന്നുപോകുന്നത്. വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയാൽ വിനോദസഞ്ചാര വികസന രംഗത്ത് പുതിയ മുന്നേറ്റങ്ങളുടെ ചുവടുവയ്‌പ്പായി ഈ സംരംഭം മാറും. മനോഹരമായ തേയില തോട്ടങ്ങൾക്കു മുകളിലൂടെയുള്ള സിപ്പ്‌ ലൈൻ യാത്ര സുന്ദരമാണ്‌. ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുപട്ടണമായ ഏലപ്പാറയിലും തുടർന്ന് വാഗമണ്ണിലേക്കും വിനോദസഞ്ചാരികൾക്ക് എത്തി കാഴ്ചകളും മറ്റ് സാഹസിക ഇനങ്ങൾ ആസ്വദിച്ചും മടങ്ങാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home