പ്രാരംഭപ്രവർത്തനങ്ങൾക്ക് 50 ലക്ഷം

ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകൾ
ഇടുക്കി അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാനൊരുങ്ങി വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാർ. മൂന്നാറിലെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ സുസ്ഥിരവും ഉത്തരവാദിത്വ പൂർണമാക്കാൻ മൂന്നാറിനെ ഒരു നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കും. അതിനായി മൂന്നാറിൽ വിവിധ റെസ്‌പോൺസിബിൾ ടൂറിസം പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി 2025 ഡിസംബർ മാസാവസാനത്തോടെ മൂന്നാറിനെ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കുന്നതിനുള്ള കർമ പദ്ധതി നടപ്പാക്കും. അതിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി 'സുസ്ഥിര അതിജീവന വിനോദസഞ്ചാരകേന്ദ്രങ്ങൾ' എന്ന പദ്ധതിയിൽപ്പെടുത്തി പ്രാരംഭപ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. പ്രദേശവാസികൾക്ക് ജീവിക്കാൻ ഏറ്റവും യോജ്യമായ സ്ഥലമായി ആ പ്രദേശത്തെ നിലനിർത്തി വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാനുതകുന്ന ഒരു സ്ഥലമായി ആ പ്രദേശത്തെ മാറ്റുകയുമാണ് ഉത്തരവാദിത്വ ടൂറിസം ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ മൂന്നാർ ആർ ടി സ്‌റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റ്, ട്രെയിനിംഗ് സ്‌റ്റേക്ക് ഹോൾഡേഴ്‌സ്, ട്രെയിനിംഗ് ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ്, ട്രെയിനിംഗ് ലോക്കൽ ഗൈഡ്‌സ് (കമ്യൂൺറ്റി ടൂർ ലീഡേഴ്‌സ്), സൈനേജസ് അല്ലെങ്കിൽ ബോർഡ്‌സ്, ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ആർടി സർട്ടിഫിക്കറ്റ്, മൂന്നാർ ആർടി ബ്രൗഷർ, പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷൻ, യൂണിറ്റ് രജിസ്‌ട്രേഷൻ ഡ്രൈവ്, വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജ് രൂപീകരണം, ഡെസ്റ്റിനേഷൻ ഡിക്ലറേഷൻ പ്രോഗ്രാം, വീഡിയോ ഡോക്കുമെന്റേഷൻ ആൻഡ് മാർക്കറ്റിങ് തുടങ്ങിയ വിവിധ പരിപാടികൾ നടത്തും.








0 comments