വിപണിയില്‍ വിലക്കയറ്റം
അടുക്കളയില്‍ "തീ'വില ആളുന്നു

കടയിൽ പച്ചക്കറിയൊരുക്കുന്നു. തൊടുപുഴയിൽനിന്നുള്ള ദൃശ്യം
തൊടുപുഴ
അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ കൈ പൊള്ളി നില്‍ക്കുകയാണ് നാട്. ഒരു സാധാരണ കുടുംബത്തിന്റെ അടുക്കള ബജറ്റ് എത്രവേഗമാണ് താളംതെറ്റിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താൻ സര്‍ക്കാര്‍ ഇടപെടലെന്താണെന്ന ചോദ്യം യുഡിഎഫിന് ബാധകമല്ല. ഇന്ധനം, പാചകവാതകം, കാലിത്തീറ്റ, കോഴിത്തീറ്റ, പച്ചക്കറി, പലചരക്ക്, മുട്ട, മാംസം, മത്സ്യം തുടങ്ങി എല്ലാത്തിന്റെയും വിലവര്‍ധന കുടുംബ ബജറ്റിലും അടുക്കളയിലും പ്രതിഫലിക്കാൻ തുടങ്ങി. 10 വർഷത്തിനിടയിലെ ഏറ്റവും വലിയ വിലവർധനവാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്നാണ് കച്ചവടക്കാര്‍ പോലും പറയുന്നത്. ഓണക്കാലത്ത് ഇനിയും വില കൂടാനുള്ള സാധ്യതയുമുണ്ട്. പലചരക്ക് കടയിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. പരിപ്പ്, ഉഴുന്ന്, ചെറുപയര്‍, കടല, വൻപയര്‍ തുടങ്ങിയവയുടെ വില 100ലേറെയാണ്. വെളിച്ചെണ്ണയ്‍ക്ക് 310–320.
നോണ്‍വെജ് കഴിക്കാമെന്നാണോ? നോ !
പച്ചക്കറിക്കല്ലേ വില, ഇത്തിരി മീനും ഇറച്ചിയും കഴിക്കാമെന്ന് വച്ചാല്‍ അതും നടക്കില്ല. പച്ചമീന് തീപിടിച്ച വിലയാണ്. സാധാരണ ജനങ്ങൾ വാങ്ങുന്ന മത്തി, അയല, കിളി പോലുള്ളവയ്‍ക്കാണ് കൂടുതല്‍. ട്രോളിങ് നിരോധനമാണ് കാരണമായി പറയുന്നത്. വിലകൂടിയതോടെ ചെറുകിട കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്. കച്ചവടത്തെ സാരമായി ഇത് ബാധിച്ചിട്ടുണ്ട്.
മീൻ വില, പഴയവില ബ്രാക്കറ്റില്‍
മത്തി 260 (160)
അയല 340 (240)
കിളി 380 (240)
കേര 480 (360)
ഓലക്കുടി 580(380)
പച്ചക്കറി വാങ്ങുന്നതെങ്ങനെ ?
പച്ചക്കറികള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ 15 മുതല്‍ 30 രൂപവരെ വിലകൂടി. ഒരു സാമ്പാറോ അവിയലോ വയ്‍ക്കണമെങ്കില്‍ അടിസ്ഥാനയിനങ്ങള്‍ വാങ്ങാൻ പോലുമാകാത്ത സ്ഥിതിയാണ്. 100 രൂപയ്‍ക്ക് ആറ് കിലോവരെ സവാള ലഭിച്ചിരുന്നു. ഇപ്പോഴത് 2.5 കിലോയായി കുറഞ്ഞു. വില വർധിച്ചതോടെ കച്ചവടത്തിനും ഇടിവ് സംഭവിച്ചതായി വ്യാപാരികള്‍ പറയുന്നു. കോവയ്‍ക്ക 60, കിഴങ്ങ് 40, തക്കാളി 40, ബീൻസ് 50, കാബേജ് 60 എന്നിങ്ങനെയാണ് വില. ചിലയിനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുമുണ്ട്.
മറ്റ് പച്ചക്കറികളുടെ വില, പഴയവില ബ്രാക്കറ്റില്‍
കൂര്‍ക്ക 80 (50)
പാവയ്‍ക്ക 40 (30)
കാബേജ് 45 (30)
പച്ചമുളക് 70 (50)
കാരറ്റ് 70 (50)
മുരിങ്ങയ്‍ക്ക 70 (30)
പച്ചമാങ്ങ 80 (30)
കോഴിവില പറക്കുന്നു
ഇറച്ചിക്കോഴി വിലയും ദിവസേന വർധിക്കുകയാണ്. കോഴി ഫാം നടത്തുന്നവരാണ് വില നിശ്‌ചയിക്കുന്നത്. 180 രൂപവരെ വിലവന്നിരുന്നു. കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർധിക്കുന്നതാണ് ഒരു കാരണം. 1950 രൂപയായിരുന്ന കോഴിത്തീറ്റയ്‌ക്കിപ്പോള്‍ 5500 രൂപയായി. 10,000 കോഴിയുള്ള ഒരു ഫാമിൽ ഒരു ദിവസം 12,000 രൂപയുടെ തീറ്റ ആവശ്യമാണ്. ഇടനിലക്കാരാണ് ചെറുകച്ചവടക്കാർക്ക് കോഴി എത്തിച്ചു നൽകുന്നത്. ഫാമിൽനിന്ന് നേരിട്ട് എടുക്കുന്നവർക്ക് ഇടലാഭമില്ലാതെ കോഴിയെ കിട്ടും. കോഴി മുട്ടയ്‌ക്കും വിലകൂടി. എട്ടുരൂപയ്‌ക്ക് ലഭിച്ചിരുന്ന നാടൻ കോഴിമുട്ടയ്‌ക്ക് ഒന്പതുമുതൽ 10രൂപ വരെയായി. സാധാരണ മുട്ടവില ഏഴില്‍നിന്ന് എട്ടിലേക്കുയര്‍ന്നു. താറാവ് മുട്ട 12ല്‍നിന്ന് 15 രൂപയായി.
ഹോട്ടലില്‍ കയറാതെ പറ്റുമോ?
ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും കയറിയാല്‍ ബില്‍ കാണുമ്പോള്‍ കണ്ണുതള്ളുന്ന സ്ഥിതിയാണ്. 10 രൂപയുടെ ചായയ്‍ക്ക് ഇപ്പോള്‍ 15 രൂപയായി. പാചകവാതക ക്ഷാമവും വിലവര്‍ധനവുമാണ് പ്രധാന കാരണം. പൊറോട്ട, അപ്പം, ഇടിയപ്പം, പുട്ട്, ചെറുകടികൾ എന്നിവയ്‌ക്കെല്ലാം 15 രൂപ മുതലാണ് വില. സ്ഥാപനങ്ങള്‍ക്കനുസരിച്ച് മാറ്റവുമുണ്ട്. സാധാരണ ഊണിനും 10 രൂപവരെ വര്‍ധനയുണ്ട്. സ്‍പെഷ്യല്‍ കൂടിയാകുമ്പോള്‍ കീശ കാലിയാകും.










0 comments