ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലെ ജീവനക്കാർ ധർണ നടത്തി

തൊടുപുഴ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി ബാങ്കിങ് മേഖലയിലെയും ഇൻഷുറൻസ് മേഖലയിലെയും ജീവനക്കാർ ധർണ നടത്തി. ബാങ്കിങ് മേഖലയിൽനിന്നും എഐബിഇഎ, ബെഫി, എഐബിഒഎ എന്നീ സംഘടനകളോടൊപ്പം ഇൻഷുറൻസ് മേഖലയിലെ എഐഐഇഎ, ജിഐഇഎഐഎ, എഐഎൽഐസിഇഎഫ് എന്നീ സംഘടനകളും പണിമുടക്കിൽ പങ്കുചേരും. തൊടുപുഴ യൂണിയൻ ബാങ്ക് ശാഖക്ക് മുമ്പിൽ ധർണ എൻ സനിൽ ബാബു ഉദ്‌ഘാടനം ചെയ്‌തു. എഐബിഈഎ ജില്ലാ സെക്രട്ടറി നഹാസ് പി സലിം അധ്യക്ഷനായി. എബിൻ ജോസ്, വേണുഗോപാൽ എന്നിവർ സംസാരിച്ചു. പൊതുമേഖലയെ ശാക്തീകരിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിൽ നുറുശതമാനം വിദേശ നിക്ഷേപ തീരുമാനം പിൻവലിക്കുക, ആവശ്യത്തിന് സ്ഥിരനിയമനങ്ങൾ നടത്തുക, ഔട്ട്സോഴ്സിങ്ങും കരാർ തൊഴിലും ഒഴിവാക്കുക, കോർപ്പറേറ്റ് കിട്ടാകടങ്ങൾ തിരിച്ചുപിടിക്കാൻ കർശന നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നച്ചാണ് ബാങ്കിങ് മേഖലയിലെയും ഇൻഷുറൻസ് മേഖലയിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കുചേരുന്നത്.









0 comments