ഇതാ തൊടു‘പുഴ’

മങ്ങാട്ടുകവല കാരിക്കോട് റോഡില്‍ വെള്ളം കയറിയപ്പോള്‍

സ്വന്തം ലേഖകൻ
Published on Jun 23, 2026, 12:15 AM | 1 min read
തൊടുപുഴ
മഴ പെയ്‍താല്‍ തൊടുപുഴ നഗരം വെള്ളത്തിലാകുന്ന കാഴ്‍ചയ്‍ക്ക് മാറ്റമില്ല. വേനല്‍ മഴയുടെ സമയത്തും കാലവര്‍ഷം തുടങ്ങിയപ്പോഴും ഇതേ പ്രശ്‍നം ജനം അഭിമുഖീകരിക്കുകയാണ്. യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ അനങ്ങാപ്പാറ നയമാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് ജനം ആക്ഷേപിക്കുന്നു. തിങ്കള്‍ പകല്‍ പെയ്‍ത മഴയില്‍ നഗരത്തിലെ പ്രധാന ജങ്ഷനുകളെല്ലാം വെള്ളത്തിലായി. റോട്ടറി ജങ്ഷൻ, മങ്ങാട്ടുകവല, ടിഡിഎം ജങ്ഷൻ, പഴയ മണക്കാട് റോഡ്, മുനിസിപ്പല്‍ ബസ് സ്റ്റാൻഡിന് സമീപം, ഭീമ ജങ്ഷൻ, ന്യൂമാൻ കോളേജ് ജങ്ഷൻ, മങ്ങാട്ടുകവല കാരിക്കോട് റോഡ് തുടങ്ങി വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് ജനത്തെ ബുദ്ധിമുട്ടിച്ചു. മഴക്കാലപൂര്‍വ ശുചീകരണത്തിലെ അപാകതകളും പാളിച്ചകളുമാണ് വ്യക്തമാകുന്നത്. ഓടകളിൽനിന്നും മറ്റും വെള്ളം കയറിയാണ് പലയിടത്തും വെള്ളക്കെട്ടുണ്ടായത്. താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതിന് പുറമേ പല വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പലയിടത്തും ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർ വെള്ളക്കെട്ടിൽ കുടുങ്ങി. ചെറുവാഹനങ്ങള്‍ കടന്നുപോകാൻ പാടുപെട്ടു. കടകളുടെ ഉള്ളിലേക്കും വരാന്തകളിലും വെള്ളം കയറിയത് ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ വലച്ചു. പല സ്ഥലങ്ങളിലും കടകളിലേയ്ക്ക് കയറാനോ, തിരികെയിറങ്ങാനോ കഴിയാത്ത രീതിയിൽ വെള്ളക്കെട്ടായിരുന്നു. കച്ചവടത്തെയും ഇത് ബാധിക്കുന്നതായി ചിലര്‍ പറഞ്ഞു. വേനല്‍ മഴ സമയത്തുതന്നെ ഈ ആശങ്കകള്‍ ജനം പങ്കുവച്ചതാണ്.
ഒഴുകിനടക്കുന്നത് ലക്ഷങ്ങള്‍
ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നഗരസഭ മഴക്കാലപൂര്‍വ ശുചീകരണം നടത്തിയതായി അവകാശപ്പെടുന്നത്. നഗര വാര്‍ഡുകളിലേക്ക് അഞ്ചുലക്ഷം രൂപയാണ് നല്‍കുന്നത്. ഓടകള്‍ കവിഞ്ഞ് വെള്ളമൊഴുകുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് സെക്രട്ടറിയുടെ ചുമതലയുള്ള എഇഇ എം പി ജോസ് പറഞ്ഞു. കൗണ്‍സിലര്‍ ഉള്‍പ്പെട്ട വാര്‍ഡ് സമിതികള്‍ക്ക് പണം നല്‍കിയെന്നും എന്നാല്‍ അന്തിമ ബില്‍ ആരും സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തിമ ബില്‍ ഏഴ് ലക്ഷത്തിലേറെയായെന്നാണ് വിവരം. അത്രയും തുക ചെലവഴിച്ചിട്ടും നഗരത്തില്‍ ഒരു മഴ പെയ്‍താല്‍ ആകെ വെള്ളമെന്ന അവസ്ഥയ്‍ക്ക് മാറ്റമില്ല. നഗര വാര്‍ഡുകള്‍ക്ക് പുറമേ മറ്റുള്ളിടങ്ങളിലേക്ക് 52,000 രൂപ വീതവും നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ എത്രയും വേഗം ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി അറിയിച്ച









0 comments