ad
Deshabhimani

ക്ഷേത്രത്തിൽനിന്ന്‌ സ്വർണാഭരണവും പണവും മോഷ്‌ടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2025, 12:15 AM | 1 min read

മൂന്നാർ

അരുവിക്കാട് എസ്റ്റേറ്റിൽ മാരിയമ്മൻ ക്ഷേത്രത്തിൽനിന്ന്‌ സ്വർണാഭരണവും പണവും മോഷണംപോയി. തിങ്കൾ രാത്രി പത്തോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ വാതിൽ തകർത്ത് വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂന്നുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഭണ്ഡാരം കുത്തിത്തുറന്ന് 5000 രൂപയും മോഷ്ടിച്ചു. മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ ശേഖറിന്റെ കടകുത്തിത്തുറന്ന് പണവും വിൽപ്പനയ്ക്കായി വച്ചിരുന്ന സാധനങ്ങളും മോഷ്ടിച്ചിട്ടുണ്ട്‌. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home