നിർമാണം അവസാനഘട്ടത്തിൽ
ഏന്തയാർ- മുക്കുളം പാലം യാഥാർഥ്യമാകുന്നു

ഏന്തയാർ- മുക്കുളം പാലം
ഏന്തയാർ
പ്രളയം കവർന്ന പാലത്തിനു പകരം പുതുതായി നിർമിച്ച ഏന്തയാർ- മുക്കുളം പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പഴയ പാലം പ്രളയത്തിൽ ഒലിച്ചു പോയതോടെയാണ് 4.78 കോടി രൂപ ചെലവിട്ട് പുതിയ പാലം നിർമിച്ചത്. എംഎൽഎമാരായ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ, മുതിർന്ന സിപിഐ എം നേതാവ് കെ ജെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതോടെയാണ് പുതിയ പാലം യാഥാർഥ്യമായത്. 2024 മാർച്ച് 13ന് മന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണ ഉദ്‌ഘാടനംനടത്തി. പ്രതികൂല കാലാവസ്ഥ കാരണം നിർമാണത്തിന് പല തവണ തടസം നേരിട്ടു. 2021 ലെ പ്രളയത്തിൽ നിലവിലുണ്ടായിരുന്ന പാലം പുല്ലകയാറിലൂടെ എത്തിയ മലവെള്ളം ഒഴുക്കി കൊണ്ടുപോവുകയായിരുന്നു. ഇതോടെ ഇടുക്കി ജില്ലയിലെ മുക്കുളം, കൊക്കയാർ, ഉറുമ്പിക്കര ഗ്രാമങ്ങൾ തികച്ചും ഒറ്റപ്പെട്ടു. ഏന്തയാർ ടൗണിനു സമീപമുള്ള ഈ പാലം ഇല്ലാതായതോടെ കിലോമീറ്ററുകൾ ചുറ്റി ഇളംങ്കാട്, കൂട്ടിക്കൽ വഴി ചുറ്റിയായിരുന്നു യാത്ര. ഇതിനിടെ താൽകാലിക നടപ്പാലങ്ങൾ വന്നതോടെ ഗ്രാമവാസികൾക്ക് അല്പം ആശ്വാസമായി. പാലത്തിന്റെ കൈവരികൾ അപ്രോച്ച് റോഡുകളുടെ ടാറിങ് എന്നിവ പൂർത്തീകരിക്കേണ്ടതുണ്ട്.










0 comments