ad
Deshabhimani

സപ്ലൈകോയില്‍ പ്രത്യേക വിലക്കുറവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2025, 12:15 AM | 1 min read

ഇടുക്കി

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപ്പനശാലകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ 24 വരെ പകൽ രണ്ടു മുതല്‍ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവ് നല്‍കുന്നത്. സപ്ലൈകോയില്‍ സാധാരണ ലഭിക്കുന്ന വിലക്കുറവിനേക്കാള്‍ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉല്‍പ്പന്നങ്ങള്‍, സോപ്പ്, ശര്‍ക്കര, ആട്ട, റവ, മൈദ, ഡിറ്റര്‍ജന്റുകള്‍, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന്‍, തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home