ജില്ലാ കായികമേള ഇന്ന് സമാപിക്കും
പവർ ഹൗസ്

അബിയ ആൻ ജിജി (ജൂനിയർ ഗേൾസ് ഹൈജംപ്) എസ്എ എച്ച്എസ്എസ് മുണ്ടക്കയം
നെടുങ്കണ്ടം
ജില്ലാ കായികമേളയിൽ ഹൈറേഞ്ചിന്റെ ഫുൾ പവറുമിട്ട് കട്ടപ്പന ഉപജില്ലയുടെ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ്. എതിരാളികളെ കണ്ണെത്താദൂരത്തോളം പിന്നിലാക്കി 283 പോയിന്റോടെ ഒന്നാമതെത്തി. രണ്ടാമതുള്ള അടിമാലിക്ക് 173 പോയിന്റാണ്. തൊടുപുഴയെ പിന്തള്ളി 80 പോയിന്റോടെ പീരുമേട് മൂന്നാമതെത്തി. സ്കൂളുകളിൽ കാൽവരിമൗണ്ട് കാൽവരി എച്ച്എസ് 104 പോയിന്റോടെ ഒന്നാമതാണ്. എസ്എൻവി എച്ച്എസ്എഎസ് എൻ ആർ സിറ്റി 91, എസ്ടിഎച്ച്എസ്എസ് ഇരട്ടയാർ 52 ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.









0 comments