റവന്യൂ ജില്ലാ സ്കൂൾ കായികമേള
പടയോട്ടം

നെടുങ്കണ്ടം
പതിഞ്ഞ മഴയുടെ താളത്തിൽ പുതിയ ദൂരവും വേഗവും ഉയരവും കുറിച്ച് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ കൗമാരക്കാരുടെ പടയോട്ടം. സ്കൂൾ കായികമേളയുടെ ആദ്യദിനം ജംപിങ് പിറ്റിൽ ആദ്യ റെക്കോഡും പിറന്നു. ജൂനിയർ ഹൈജംപിൽ ദേശീയതാരം പെരുവന്താനം ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ കെ എസ് കേദാർനാഥ് 1.97മീറ്റർ ചാടിയാണ് റെക്കോഡ് സ്വന്തമാക്കിയത്. 100 മീറ്ററിൽ 38 വർഷം പഴക്കമുള്ള സംസ്ഥാന റെക്കോഡിനെ മറിക്കടക്കുന്ന പ്രകടനവുമായി സബ് ജൂനിയർ പെൺകുട്ടികളുടെ നൂറുമീറ്ററിൽ കാൽവരി എച്ച്എസിലെ ദേവപ്രിയ ഷൈബു(12.45 സെക്കൻഡ്) ഒന്നാമതെത്തി. 12.70 ആണ് സംസ്ഥാന റെക്കോർഡ്. അത്ലറ്റിക്സിന്റെ ഇൗറ്റില്ലമായ ജില്ലയുടെ സ്പന്ദനങ്ങൾ കായികാവേശത്തിന്റെ ഉന്നതങ്ങളിലെത്തിക്കുന്ന പ്രകടനമാണ് മേളയിൽ. മത്സരങ്ങൾ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന് യോഗത്തില് അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര് പി സി ഗീത പതാകയുയര്ത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം എഇഒ സി ജെന്സിമോള്, ബിജു ജോര്ജ്ജ് തുടങ്ങിയവര് സംസാരിച്ചു.









0 comments