Deshabhimani

ജില്ലാ കായികമേള സമാപിച്ചു

കപ്പിൽ മുത്തി കട്ടപ്പന

overall

വന്യൂ ജില്ല സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ ടീം ഇടുക്കി ഡിഡി ഗീത പി സി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി ലാലിച്ചൻ എന്നിവർക്കൊപ്പം

വെബ് ഡെസ്ക്

Published on Oct 19, 2025, 12:35 AM | 1 min read

നെടുങ്കണ്ടം

ജില്ലാ കായികമേളയിൽ തങ്ങളുടെ അപ്രമാദിത്തം കട്ടപ്പന ഉപജില്ല അരക്കിട്ടുറപ്പിച്ചു. തുടർച്ചയായ നാലാം വർഷവും കായിക കിരീടം. ട്രാക്കിലും ഫീൽഡിലും സർവാധിപത്യം, എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന വേഗവും ചടുലതയും. കാൽവരിയും ഇരട്ടയാറും വെള്ളയാംകുടിയും ശക്തിപകർന്നേപ്പോൾ 401 പോയിന്റോടെയാണ് കിരീടത്തിലേക്ക് കുതിച്ചത്. 46 സ്വർണവും 37 വെള്ളിയും 21 വെങ്കലവും അടക്കമാണിത്. 23 സ്വർണവും 27 വെള്ളിയും 25 വെങ്കലവുമടക്കം 242 പോയിന്റോടെ അടിമാലി ഉപജില്ലയാണ് രണ്ടാമത്. 14 സ്വർണം, അഞ്ച് വെള്ളി, 10 വെങ്കലം എന്നിവയോടെ 106 പോയിന്റെ്‌ നേടി പീരുമേട് ഉപജില്ല മൂന്നാമതെത്തി. കഴിഞ്ഞ വർഷവും കട്ടപ്പനയ്ക്ക് പിന്നിൽ രണ്ടാമതായിരുന്നു അടിമാലി. തൊടുപുഴ 88, നെടുങ്കണ്ടം 83, അറക്കുളം 13, മൂന്നാർ 1 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകൾ നേടിയ പോയിന്റുകൾ. സ്കൂളുകളിൽ 157 പോയിന്റ്‌ നേടി കാൽവരി മൗണ്ട് കാൽവരി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. 19 വീതം സ്വർണവും വെള്ളിയും 5 വെങ്കലവും തിളക്കമേറ്റി. എസ്എൻവിഎച്ച്എസ്എ എസ് എൻ ആർ സിറ്റിയാണ് രണ്ടാമത്, 138 പോയിൻ്റ്. 14 സ്വർണവും 17 വീതം വെള്ളിയും വെങ്കലവും. എസ്ടിഎച്ച്എസ്എസ് ഇരട്ടയാറാണ്‌ മൂന്നാമത്, 62 പോയിന്റ്‌. ഒമ്പത് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം. സെന്റ്‌ ജോസഫ്സ് എച്ച്എസ്എസ് കരിമണ്ണൂർ 45, സെൻ്റ് ആന്റണീസ് എച്ച്എസ് മുണ്ടക്കയം ഈസ്റ്റ് 37, എസ്‌ജെ എച്ച്എസ്എസ് വെള്ളയാംകുടി 26, എംബിവി എച്ച്എസ്എസ് സേനാപതി 22, സെന്റ്‌ ജോർജ്സ് എച്ച്എസ് പാറത്തോട് 21, എസ്ജിഎച്ച്എസ്എസ് കട്ടപ്പന 20 എന്നിങ്ങനെയാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ള സ്കൂളുകൾ. ഗെയിംസ്, അത്‌ലറ്റിക്സ് ഓവറോൾ ചാംപ്യന്മാരായ ഉപജില്ലയ്ക്ക് നൽകുന്ന പ്രഥമ മിനി തോമസ് മെമോറിയൽ ട്രോഫി കട്ടപ്പന ഉപജില്ല നേടി. സമാപനസമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി കുഞ്ഞ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പ്രീമി ലാലിച്ചൻ അധ്യക്ഷയായി. ഡിഡിഇ പി സി ഗീത സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home