ഐടിഐ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ തേരോട്ടം

രാജാക്കാട് ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ പ്രകടനം നടത്തുന്നു
തൊടുപുഴ
ജില്ലയിൽ ഐടിഐ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്‌ക്ക് തേരോട്ടം. തെരഞ്ഞെടുപ്പ് നടന്ന അറിൽ അഞ്ച് ഐടിഐകളിലും എസ്എഫ്ഐ വിജയിച്ചു. ഏലപ്പാറ ഐടിഐ കെഎസ്‌യുവിൽനിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു. ആറിൽ ആറു സീറ്റും എസ്എഫ്ഐ വിജയിച്ചു . ചിത്തിരപുരം ഐടിഐ, എഐ എസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചു പിടിച്ചു. ഇവിടെ മുഴുവൻ സീറ്റും സ്വന്തമാക്കി. രാജാക്കാട്ട് ഐടിഐയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കരുണപുരം ഐടിഐയിൽ അറിൽ മുന്ന് സീറ്റിൽ എസ്എഫ്ഐ വിജയിച്ചു. ചെയർമാൻ, ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് തുടങ്ങിയ സീറ്റുകളിലാണ് എസ്എഫ്ഐ വിജയിച്ചത്. മുന്ന് വർഷമായി കെഎസ് യു ഭരിച്ചുകൊണ്ടുരുന്ന കട്ടപ്പന ഐടിഐയിൽ തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റിൽ മുന്ന് സീറ്റിൽ എസ്എഫ്ഐ വിജയിച്ചു.ട്രെയിനിസ് കൗൺസിലർ, മാഗസിൻ എഡിറ്റർ, ജനറൽ ക്യാപ്റ്റൻ (സ്പോർട്സ്) എന്നീ സീറ്റുകളാണ് എസ്എഫ്ഐ പിടിച്ചെടുത്തത്.










0 comments