വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ എസ്എഫ്ഐ

എസ്എഫ്ഐ തൊടുപുഴയില്‍ നടത്തിയ അവകാശ സംരക്ഷണ മാര്‍ച്ച്
തൊടുപുഴ
അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് ആഹ്വാനംചെയ്‍ത് എസ്എഫ്ഐ അവകാശ സംരക്ഷണ ദിനമാചരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ പോസ്റ്റ് ഓഫീസിലേയ്‍ക്ക് മാര്‍ച്ചും യോഗവും നടത്തി. പകല്‍ 12.30ഓടെ സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അവകാശപ്പോരാട്ടത്തിനായി അണിനിരന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‍ക്കുക, എൻടിഎ പിരിച്ചുവിടുക, വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുക, വിദ്യാർഥികൾക്ക് ബസ് യാത്ര സൗജന്യമാക്കുക തുടങ്ങി 102ഓളം അവകാശങ്ങള്‍ ഉന്നയിച്ചു. മാര്‍ച്ച് പോസ്റ്റ് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പൊലീസുകാരുമായി സംഘര്‍ഷമുണ്ടായി. അവകാശ ബോധവാന്മാരായ വിദ്യാര്‍ഥികള്‍ ഗേറ്റ് മറികടന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ പൊലീസ് സ്‍തംബ്‍ധരായി. യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം ഗോപി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഖിൽ ബാബു അധ്യക്ഷനായി. സെക്രട്ടറി ശരത് പ്രസാദ്, ജോയിന്റ് സെക്രട്ടറി എം എസ് ഗൗതം, വൈസ് പ്രസിഡന്റുമാരായ അനൂഫ് കെ ഫിറോസ്, സ്റ്റെനിൻ രാജു, സെക്രട്ടറിയറ്റംഗം എം എസ് ആരോമൽ, അൽഫിത് സലിം എന്നിവര്‍ സംസാരിച്ചു. സമരത്തിന്റെ ഭാഗമായി പൊലീസുകാര്‍ക്ക് എസ്‌എഫ്‌ഐ മെലഡി മിഠായിയും നൽകി.










0 comments