നീറ്റ് പരീക്ഷ ക്രമക്കേട്
എസ്എഫ്ഐ പ്രതിഷേധിച്ചു

എസ്എഫ്ഐ നടത്തിയ പന്തംകൊളുത്തി പ്രകടനം
തൊടുപുഴ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്‌ക്കണമെന്ന് അവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെ കെ ആർ ജങ്ഷനിൽനിന്നും ആരംഭിച്ച വിദ്യാർഥി പ്രകടനം മങ്ങാട്ടുകവല ബസ്‌സ്‌റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അഖിൽ ബാബു അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അനൂഫ് കെ ഫിറോസ്, ജില്ലാ സെക്രട്ടറിയറ്റംഗം എം എസ് ആരോമൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഷ്ണുരാജ്, സന്ദീപ് ജോസ് എന്നിവർ സംസാരിച്ചു.
ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച്
ഇടുക്കി
നീറ്റ് പരീക്ഷ ചോദ്യച്ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും സമരം ചെയ്‌ത വിദ്യാർഥികളെ മർദ്ദിച്ചതിലും പ്രതിഷേധിച്ച് തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് എസ്‌എഫ്‌ഐ മാർച്ച് സംഘടിപ്പിച്ചു. ഡൽഹിയിൽ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക് നടത്തുന്ന നിരാഹാര സമരത്തിനും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ കെ ആർ ജങ്ഷനിൽനിന്നും ആരംഭിച്ച മാർച്ച് ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അഖിൽ ബാബു ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അനൂഫ് കെ ഫിറോസ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സ്റ്റേനിൻ രാജു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം എസ് ആരോമൽ, അൽഫിത് സലിം, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഷ്ണുരാജ്, സന്ദീപ് ജോസ്, ഫാസിൽ, സൂര്യ രാമേന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments