ചെറുതോണിയിൽ വിദ്യാർഥി പ്രകടനം
ധീരജിന്റെ സ്‌മരണ പുതുക്കി

ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ചെറുതോണിയിൽ നടന്ന പ്രകടനം
ചെറുതോണി
സ. ധീരജ് രാജേന്ദ്രന്റെ രക്തസാക്ഷി ദിനാചാരണവും പൊതുസമ്മേളനവും ചെറുതോണിയിൽ വിദ്യാർഥി റാലിയോടെ നടന്നു. എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. പാർടി ഓഫീസ് പരിസരത്തുനിന്ന് നിന്നാരംഭിച്ച പ്രകടനം ടീൺ ചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. തുടർന്ന് പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. 2022 ജനുവരി 10 നാണ് ഇടുക്കി എൻജിനിയറിങ്ങ് കോളേജ് കാമ്പസിൽവച്ച് കോൺഗ്രസ്– യൂത്ത് കോൺഗ്രസ് ക്രിമനലുകൾ ധീരജിനെ ആരുംകൊല ചെയ്തത്. ദിനാചരണത്തോടനുബന്ധിച്ച് എൻജിനിയറിങ്ങ് കോളേജിലെ ധീരജ് സ്‌മൃതിമണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടന്നു. ധീരജിന്റെ സഹപാഠികളും സുഹൃത്തുക്കളുമെല്ലാം അനുസ്‌മരണ ചടങ്ങുകളിൽ പങ്കെടുക്കാനെത്തി.










0 comments