സ്‌നേഹപൂർവം ഹോളി ക്വീൻസ്

ഹോളി ക്വീൻസ് യുപി സ്കൂൾ ആരംഭിച്ച സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി കുരുവിളസിറ്റി ഗുഡ് സമരിറ്റൻ ആശ്രമത്തിലെ വയോധികർക്ക് അവശ്യവസ്‍തുക്കളെത്തിച്ച് നൽകിയപ്പോൾ
രാജകുമാരി
ഹോളി ക്വീൻസ് യുപി സ്കൂൾ ആരംഭിച്ച സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി കുരുവിളസിറ്റി ഗുഡ് സമരിറ്റൻ ആശ്രമത്തിലെ വയോധികർക്ക് അവശ്യവസ്തുക്കളെത്തിച്ചു നൽകി, ആശ്രമവും പരിസരവും ശുചീകരിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം സിജു കാരക്കാട്ട് കൈമാറി. പ്രഥമാധ്യാപകൻ റെന്നി തോമസ് അധ്യക്ഷനായി. വിദ്യാർഥികളിൽ മാനവികതയും സഹജീവി സ്‌നേഹവും വികസിപ്പിക്കുന്നതിനായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഒന്നാംഘട്ടത്തിൽ ബാഗ്–-നോട്ട്ബുക്ക് വിതരണവും അനാഥാലയത്തിൽ ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. സ്കൂളിലെ നിർധനരായ 20 കുട്ടികൾക്കും ഓണക്കിറ്റ് നൽകി. വിവിധ ഘട്ടങ്ങളിലായി വാക്കർ, വീൽചെയർ വിതരണം, കുടുംബത്തെ ദത്തെടുക്കൽ, ‘എന്റെ അഞ്ചുരൂപ ഹോളിക്വീൻസിന്’, ഡയാലിസിസ് കിറ്റ് വിതരണം, രോഗികൾക്ക് ജീവൻ രക്ഷ മരുന്നുകളെത്തിക്കൽ എന്നിവയും നടത്തിയിരുന്നു.








0 comments