ad
Deshabhimani

1000 കിലോമീറ്റർ സൈക്കിളിൽ താണ്ടി ശബരിമലയിലേക്ക്

kumily

ഗുണ്ടൂരാമുവിന്റെ നേതൃത്വത്തിലുള്ള സംഘം കുമളിയിൽനിന്ന്‌ ശബരിമലയിലേക്ക് യാത്ര തുടങ്ങുന്നു

വെബ് ഡെസ്ക്

Published on Jan 14, 2026, 12:16 AM | 1 min read

കുമളി

ആന്ധ്രയിലെ വിജയവാഡയിൽനിന്നും സൈക്കിളിൽ ആയിരം കിലോമീറ്റർ താണ്ടി ഗുണ്ടൂരാമുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശബരിമലയിലേക്ക്‌. ജനുവരി 11നാണ് വിജയവാഡയിൽനിന്നും മൂന്നംഗസംഘം പുറപ്പെട്ടത്. രണ്ടുപേർ എട്ടുവർഷമായി സ്ഥിരമായി സൈക്കിളിൽ ശബരിമലയ്ക്ക് പോകുന്നുണ്ട്. വിജയവാഡ, ഗുണ്ടൂർ, ഒങ്കോൾ, നെല്ലൂർ, വെങ്കടഗിരി, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, തേനി, കമ്പം വഴിയാണ് സംഘം കുമളിയിലെത്തിയത്. സൈക്കിൾ യാത്രയിൽ രാത്രി സമയങ്ങളിൽ ക്ഷേത്ര പരിസരത്തും മറ്റും വിശ്രമിക്കും. തുടർന്ന് രാവിലെ ഏഴോടെ പുറപ്പെടും. ഇത്തരത്തിലായിരുന്നു സംഘത്തിന്റെ യാത്ര. ഞായർരാത്രി കുമളി ക്ഷേത്ര പരിസരത്താണ് സംഘം തങ്ങിയത്. മൂന്നുപേരും വിജയവാഡയിൽ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന സുഹൃത്തുക്കളാണ്. ചൊവ്വാഴ്ച ശബരിമല ദർശനം കഴിഞ്ഞ് എരുമേലിയിൽനിന്നും സൈക്കിൾ മാർഗം കോട്ടയത്തെത്തും. തുടർന്ന് കോട്ടയത്തുനിന്നും ട്രെയിനിൽ വിജയവാഡയിലേക്ക് മടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home