പുഷ്‌പനെ അനുസ്മരിച്ചു

ചടയമംഗലം
ഡിവൈഎഫ്ഐ ചടയമംഗലം ബ്ലോക്ക് കമ്മിറ്റി പുഷ്‌പൻ അനുസ്‌മരണം സംഘടിപ്പിച്ചു. ഗണപതിനടയിൽ സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം എ അഭിലാഷ് ഉദ്ഘാടനംചെയ്തു. പോരേടം മേഖലാ സെക്രട്ടറി ഷാൻ അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഡ്വ. എസ് ഷൈൻകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി തൗഫീഖ്, ബ്ലോക്ക് പ്രസിഡന്റ് എസ് അരവിന്ദ്, ട്രഷറർ എം വിഷ്ണു, സനിൽകുമാർ, സജിൽ, പഞ്ചായത്ത് പ്രസിഡന്റ് കെ സുദേവൻ തുടങ്ങിയവർ സംസാരിച്ചു. അഞ്ചൽ ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് കമ്മിറ്റി പുഷ്പൻ രക്തസാക്ഷിദിനം ആചരിച്ചു. അഞ്ചൽ കാരുകോണിൽ നടന്ന അനുസ്മരണം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് അധ്യക്ഷനായി. സെക്രട്ടറി ഷൈൻ ബാബു, ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. മിഥുൻ, ജി പ്രമോദ്, അംബിക കുമാരി, അസീന മനാഫ്, രാംരാജ്, ഗോകുൽ, അനന്ദു അശോക് എന്നിവർ സംസാരിച്ചു. പുനലൂർ ഡിവൈഎഫ്ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി. അനുസ്മരണ യോഗം അഡ്വ. ടി അൻസർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുജിൻ സുന്ദരൻ അധ്യക്ഷനായി. സെക്രട്ടറി എബി ഷൈനു, ട്രഷറർ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റി അംഗം ഷഫ്ന ഷാജഹാൻ, ബിൻസ്മോൻ തെന്മല, സജിൻ, രാജേഷ് കരവാളൂർ, അജിത്ത്, പ്രലോപ് കുമാർ, ലാലു, രാഹുൽ, രാജൻ, അഖിൽ ചന്ദ്രൻ, എസ് ആരോമൽ, മകേഷ് സുകു, നിനു, അരുൺ എന്നിവർ സംസാരിച്ചു.









0 comments