പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം
ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണം

പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
കട്ടപ്പനയിലെ പിഎസ്‍സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്നും ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കണമെന്നും പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കട്ടപ്പന ഇ എം എസ് ഓഡിറ്റോറിയത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനംചെയ്തു. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരെ അവഗണിച്ചെന്ന് അവര്‍ പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചിരുന്നു. ജീവനക്കാരുടെ ക്ഷേമത്തിനും ജനസേവനത്തിനുമാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും കെ പി മേരി പറഞ്ഞു. പി യു അജീഷ് അധ്യക്ഷനായി. സുജിത കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി എം ഷാനവാസ് രക്തസാക്ഷി പ്രമേയവും ലതാ ഗോപാല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നേതാക്കളായ ടി ജി രാജീവ്, എ എസ് ഷിബു, എം ആര്‍ രഞ്ജിത്ത്, സീമ തങ്കച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സി എം ഷാനാവാസ്(സെക്രട്ടറി), കെ എ റാണി(പ്രസിഡന്റ്), കെ രജനി രവീന്ദ്രന്‍(ട്രഷറര്‍), അബ്ദുള്‍ റസാക്ക്(വൈസ് പ്രസിഡന്റ്), അനൂപ് സെബാസ്റ്റ്യന്‍(ജോയിന്റ് സെക്രട്ടറി), പി ഡി ദിവ്യ(വനിതാ കമ്മിറ്റി കണ്‍വീനര്‍), ജിസി ജോസ്(ജോയിന്റ് കണ്‍വീനര്‍).











0 comments