ad
Deshabhimani

പികെഎസ് കട്ടപ്പന ഹെഡ്പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും

തിലകന്‍

പികെഎസ് കട്ടപ്പന ഹെഡ്പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ തിലകന്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 13, 2025, 12:15 AM | 1 min read

കട്ടപ്പന

പിന്നാക്ക വിഭാഗങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ പട്ടികജാതി ക്ഷേമസമിതി(പികെഎസ്) കട്ടപ്പന ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധം ഇരമ്പി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ തിലകന്‍ ഉദ്ഘാടനം ചെയ്തു. 
 സ്വകാര്യ മേഖലയില്‍ നിയമവിധേയമായി സംവരണം നടപ്പാക്കുക, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, എന്‍ഐടി, ഐഐഎം, എന്‍ഐഐടി എന്നിവിടങ്ങളിലെ പ്രവേശനത്തിലും നിയമനങ്ങളിലും സംവരണ തത്വം പാലിക്കുക, ജാതി സെന്‍സസുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കുക, പട്ടികജാതി-–വര്‍ഗ പീഡന നിരോധന നിയമം പഴുതുകള്‍ പരിഹരിച്ച് നടപ്പാക്കുക, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന കമ്മിറ്റിയംഗം കെ ആര്‍ സോദരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, സമിതി ജില്ലാ സെക്രട്ടറി കെ ജി സത്യന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ സുധേഷ്‌കുമാര്‍, ആര്‍ സെല്‍വത്തായി, ഏരിയ സെക്രട്ടറി ടിജി എം രാജു, വി പി സുരേഷ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home