സ്ഥിരീകരിച്ച് വനം ഉദ്യോഗസ്ഥര്‍
പീരുമേട്ടില്‍ വീണ്ടും പുലിയിറങ്ങി

ഗ്രാമ്പിയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനംവകുപ്പ് ക്യാമറ സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 10, 2025, 12:15 AM | 1 min read
പീരുമേട്
ഇടവേളയ്‌ക്കുശേഷം പീരുമേട്ടിൽ വീണ്ടും പുലിയിറങ്ങി. ഗ്രാന്പി എസ്റ്റേറ്റിലും പരിസരങ്ങളിലുമാണ് കുറച്ചുനാളുകളായി രൂക്ഷമായ വന്യമൃഗശല്യമുള്ളത്. മൂന്നുദിവസംമുമ്പ് എസ്റ്റേറ്റ് തൊഴിലാളി മഹാദേവന്റെ തൊഴുത്തിൽനിന്ന് പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഓടിമറഞ്ഞു. ബുധനാഴ്ച പരമശിവന്റെ വീട്ടുമുറ്റത്തുനിന്ന് വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി. പ്രദേശത്തെ താമസക്കാരൻ വിഷ്ണു മൂന്നുതവണ പുലിയെ കണ്ടതായി പറയുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകര്‍ പ്രദേശം പരിശോധിച്ചു. സ്ഥലത്ത് പുലിയുടെ കാല്‍പ്പാടുകളാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ക്യാമറയും സ്ഥാപിച്ചു. ക്യാമറയിൽ ചിത്രം പതിയുന്നത് അനുസരിച്ച് കൂട് സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.








0 comments