ഉല്ലാസക്കൂടിന്റെ ‘ഓണമഹോത്സവം'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2025, 12:15 AM | 1 min read

കരിമണ്ണൂർ

വയോജന സൗഹൃദ കൂട്ടായ്മയായ ഉടുമ്പന്നൂരിന്റെ ‘ഉല്ലാസക്കൂട്’ വയോജന മഹോത്സവം ഓണാഘോഷവും സംഘടിപ്പിക്കും. വിവിധ കലാ–കായിക മത്സരങ്ങൾ ഇതോടനുബന്ധിച്ച് നടക്കും. വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ഉടുമ്പന്നൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 232 ദമ്പതികളെ ചടങ്ങിൽ ആദരിക്കും. കേരളത്തിൽ ഇത്തരത്തിൽ ഒരു ആദരവ് സംഘടിപ്പിക്കുന്ന ആദ്യ പഞ്ചായത്താണ് ഉടുമ്പന്നൂർ. പാലിയേറ്റീവ്, - അതിദാരിദ്ര്യ,- ആശ്രയ ലിസ്റ്റിലെ ഗുണഭോക്താക്കളായ 310 പേർക്ക് ഓണക്കോടിയും ഓണസദ്യയും നൽകും. ആശ പ്രവർത്തകരേയും ഹരിത കർമസേനാംഗങ്ങളേയും ഓണക്കോടി നൽകി ആദരിക്കും. ഉടുമ്പന്നൂർ സ്റ്റാർ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് കലാ-കായിക മത്സരങ്ങൾ. ഓണസദ്യക്ക് ശേഷം സമാപനസമ്മേളനവും സ്നേഹാദരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാരിച്ചൻ നീറണാകുന്നേൽ ഉദ്‌ഘാടനം ചെയ്യും. തദ്ദേശഭരണ ജില്ലാ ജോയിന്റ്‌ ഡയറക്ടർ ട്രീസ ജോസ് ഓണസന്ദേശം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home