ad
Deshabhimani

സപ്ലൈകോ 
താലൂക്ക് 
ഓണം ഫെയര്‍ ഇന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2025, 12:15 AM | 1 min read

ഇടുക്കി

സപ്ലൈകോ ഇടുക്കി താലൂക്ക് ഓണം ഫെയര്‍ ഞായറാഴ്‌ച കട്ടപ്പനയില്‍ തുറക്കും. പകൽ രണ്ടിന്‌ കട്ടപ്പന സെന്‍ട്രല്‍ ജങ്‌ഷനിലെ കെജിസ് ബില്‍ഡിങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. സെപ്‌തംബര്‍ നാലുവരെയാണ് ഫെയര്‍. നഗരസഭ ചെയർപേഴ്‌സൺ ബീന ടോമി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ആദ്യ വിൽപ്പന നടത്തും. ഓണക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം ആശ ആന്റണിയും സമൃദ്ധി കിറ്റ് വിതരണം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ജെ ബെന്നിയും ഉദ്‌ഘാടനം ചെയ്യും.

ദേവികുളം നിയോജകമണ്ഡലതല വിപണനമേള അടിമാലി കണ്ണാട്ട് ബില്‍ഡിങ്ങില്‍ സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ഞായറാഴ്‌ച ആരംഭിക്കും. അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. സെപ്‌തംബര്‍ നാലുവരെയാണ് മേള. സഞ്ചരിക്കുന്ന ഓണച്ചന്ത സെപ്‌തംബര്‍ മൂന്നിന് മണ്ഡലത്തിലെത്തും. മൂന്നാറില്‍ രാവിലെ ഒമ്പതിന്‌ അഡ്വ. എ രാജ ഫ്ലാഗ് ഓഫ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home