ദേശീയപാതയിലെ കൂറ്റൻ പാറകൾ നീക്കിയില്ല

കൊല്ലം– ദിണ്ടുക്കൽ ദേശീയപാതയിലെ പുല്ലുപാറ സമീപം ഉരുൾപൊട്ടലിൽ പാതയിലേക്ക് പതിച്ച പാറക്കല്ലുകൾ
ഏലപ്പാറ
കൊല്ലം– ദിണ്ടുക്കൽ ദേശീയപാതയിൽ മുറിഞ്ഞപുഴയ്‌ക്കും പുല്ലുപ്പാറയ്ക്കുമിടെ ഉരുൾപൊട്ടലിൽ പതിച്ച ഭീമൻ പാറക്കല്ലുകൾ നീക്കം ചെയ്യുന്നില്ലെന്ന് പരാതി. ഇതുവഴി പോകുന്ന വാഹനങ്ങൾ അപകടഭീഷണിയിൽ. വാഹനങ്ങൾക്ക് സൈഡ് കൊടുത്തുപോകാൻ കഴിയാത്ത വിധം വലിയ പാറകൾ റോഡിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നു. കൊടും വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടാനും ഇത് കാരണമാകും. അപകട സൂചനയും നൽകിയിട്ടില്ല. ദേശീയപാത അധികാരികളുടെ അനാസ്ഥ ഇവിടെ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും. നൂറുകണക്കിന് അപകടങ്ങളിൽ നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞ പാതയാണിത്. കുട്ടിക്കാനം മുതൽ മരുതുംമൂട് വരെ നിരവധി അപകടങ്ങളാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. മഴയ്ക്ക് ശമനമുള്ളപ്പോൾ പാറകൾ പൊട്ടിച്ചു നീക്കം ചെയ്യണമെന്ന് ആവശ്യം ശക്തമാണ്. ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന ഇവിടെ സുരക്ഷ ഒരുക്കാതെ കടുത്ത അവഗണനയാണ് ദേശീയപാത അധികാരികൾ പുലർത്തുന്നത്.








0 comments