Deshabhimani

സർക്കാർ നിലപാട് പ്രതിഷേധാർഹം

ജില്ലാ പ്ലാനിങ് ഓഫീസിന്‌ മുന്നിൽ നടന്ന പ്രതിഷേധയോഗം കെ ജി ഓ എ സംസ്ഥാന കമ്മിറ്റി അംഗം കെ വി രാഘവൻ
വെബ് ഡെസ്ക്

Published on Sep 29, 2026, 12:03 AM | 1 min read

കൊല്ലം

സംസ്ഥാന ആസൂത്രണ ബോർഡിൽ വർഷങ്ങളായി നടക്കുന്ന പൊതുസ്ഥലംമാറ്റ പ്രക്രിയ വേണ്ടെന്ന് വയ്‌ക്കാനുള്ള സംസ്ഥാന സർക്കാർ നിലപാടിനും മാനദണ്ഡം ലംഘിച്ച്‌ നടത്തുന്ന സ്ഥലംമാറ്റങ്ങൾക്കുമെതിരെ എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധിച്ചു. ജില്ലാ പ്ലാനിങ് ഓഫീസിന്‌ മുന്നിൽ നടന്ന യോഗം കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം കെ വി രാഘവൻ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഫിലിപ്പ് വർഗീസ് അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം ആർ രമ്യ മോഹൻ, ജില്ലാ ട്രഷറർ ആർ രതീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഖുശി ഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം എസ് ബിജു എസ് ഷാഹിർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home