ജീവനക്കാർ പ്രതിരോധ ശൃംഖല തീർത്തു

തൊടുപുഴ
ആരോഗ്യ മേഖലയിൽ സർക്കാർ നേട്ടങ്ങളെ തകർക്കാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെ എൻജിഒ യൂണിയൻ ഇടുക്കി മെഡിക്കൽ കോളേജിനു മുമ്പിൽ പ്രതിരോധ ശൃംഖല തീർത്തു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും എല്ലാ വിഭാഗം ജീവനക്കാരുടെയും സേവനം ഉറപ്പാക്കിയും ആധുനിക ചികിത്സരീതികൾ പൊതുജന ആരോഗ്യമേഖലയിൽ നടപ്പാക്കിയും ആരോഗ്യമേഖല ലോകത്തിന് മാതൃകയാവുകയാണ്. ജില്ലാ മെഡിക്കൽ കോളേജ് മുന്നിൽ നടന്ന പൊതുയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം നിഷ എം ദാസ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, കെജിഒഎ ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് ജാഫർഖാൻ എന്നിവർ സംസാരിച്ചു.









0 comments