പ്രാഥമിക സഹകണ ബാങ്കുകളുടെ മീറ്റിങ്ങും നബാർഡ് സ്ഥാപിത ദിനാഘോഷവും

പ്രാഥമിക സഹകണ ബാങ്കുകളുടെ മീറ്റിങ്ങും നബാർഡ് സ്ഥാപിത ദിനാഘോഷവും നബാർഡ് ഡിജിഎം ഡിനി സുരേഷ് പണിക്കർ ഉദ്ഘാടനം ചെയ്യുന്നു
പീരുമേട്
കേരളബാങ്കും നബാർഡും ചേർന്ന് പ്രൈമറി ബാങ്ക് പ്രസിഡന്റുമാർക്കും ജീവനക്കാർക്കുമായി സെൻസിറ്റൈസേഷൻ പ്രോഗ്രാമും നബാർഡ് ഫൗണ്ടേഷൻ ഡേ ആഘോഷങ്ങളും സംഘടിപ്പിച്ചു. യോഗം നബാർഡ് ഡിജിഎം ഡിനി സുരേഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ കെ വി ശശി അധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ജെ വാവച്ചൻ മുഖ്യപ്രഭാഷണം നടത്തി. പാക്സ് അസോസിയേഷൻ സെക്രട്ടറി ടി എംജോൺ, കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ പ്രിൻസ് ജോർജ്, നബാർഡ് ഡിഡിഎ എം എസ് അരുൺ സഹകരണ അസിസ്‌റ്റന്റ് ഡയറക്ടർസന്തോഷ് ശ്രീധരൻ എന്നിവർ സംസാരിച്ചു. പീരുമേട്, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിൽ നിന്നായി 20 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ‘പുതിയ സഹകരണ നിയമഭേദഗതിയും, പാക്സ് പുനരുദ്ധാരണ പദ്ധതിയും’ എന്ന വിഷയത്തെ സംബന്ധിച്ച് നെടുങ്കണ്ടം കോ–ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പൽ എം കെ സുരേഷ്കുമാർ ക്ലാസ് നയിച്ചു.










0 comments