എൽഡിഎഫ് ദേവികുളം മണ്ഡലം വികസന വിളംബര ജാഥയ്ക്ക് ആവേശത്തുടക്കം

ൂര്യനെല്ലിയിൽ നൽകിയ സ്വീകരണതതിൽ ദേവികുളം മണ്ഡലം വികസന ജാഥയിൽ ക്യാപ്റ്റൻ അഡ്വ. എ രാജ എംഎൽഎ സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on Mar 01, 2026, 12:15 AM | 1 min read
മൂന്നാർ
എൽഡിഎഫ് ദേവികുളം മണ്ഡലം വികസന വിളംബര ജാഥയ്ക്ക് ആവേശത്തുടക്കം. ശനിയാഴ്ച സൂര്യനെല്ലിയിൽനിന്നും അഡ്വ. എ രാജ എംഎൽഎ ക്യാപ്റ്റനായ ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റൻ അഡ്വ. എം എം മാതൃൂ, ജാഥാ മാനേജർ അഡ്വ. ടി ചന്ദ്രബാൽ, ജാഥ അംഗങ്ങളായ ടി കെ ഷാജി, ജയ മധു, പി മുത്തുപ്പാണ്ടി, കെ എം ഷാജി, ആർ ഈശ്വരൻ, പി പി ബേബി, കോയ അമ്പാട്ട്, അലിയാർ മറ്റപ്പിള്ളി, സിജോ മുണ്ടൻചിറ, അനീഷ് അത്തിക്കുഴി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചിന്നക്കനാൽ, ആനയിറങ്കൽ, ദേവികുളം, മാട്ടുപ്പെട്ടി, എല്ലപ്പെട്ടി എന്നിവടങ്ങളിൽ പരുടനം നടത്തി ജാഥ വട്ടവടയിൽ സമാപിച്ചു.
ജാഥാ ഞായർ രാവിലെ എട്ടിന് പള്ളിവാസൽ, ഒമ്പതിന് മൂന്നാർ സൗത്ത്, 10ന് ഇക്കാ നഗർ, 11ന് മൂന്നാർ ടൗൺ, പകൽ 12ന് തെന്മല ഫാക്ടറി, ഒന്നിന് പാമ്പൻമല, രണ്ടിന് പള്ളനാട്,മൂന്നിന് കാന്തല്ലൂർ, നാലിന് കോവിൽക്കടവ് എന്നിവടങ്ങളിൽ പര്യടനം നടത്തി മറയൂരിൽ സമാപിക്കും.










0 comments