ad
Deshabhimani

ഫിൻലേ ഷീല്‍ഡ് ഫുട്ബോള്‍

ഗൂഡാര്‍വിള എസ്‍റ്റേറ്റ് ജേതാക്കൾ

Jt2e=l

jഗൂഡാർവിള എസ്റ്റേറ്റ് ടീം ക്യാപ്റ്റൻ പ്രഭു, കെഡിഎച്ച്പി കമ്പനി മാനേജിങ് ഡയറക്ടറുടെ ഭാര്യ ഗീത മാതൃൂവിൽനിന്നും ഷീൽഡ് ഏറ്റുവാങ്ങുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 01, 2026, 12:00 AM | 1 min read

മൂന്നാർ

കെഡിഎച്ച്പി ഗ്രൗണ്ടിനെയും മൂന്നാറിനെയും പ്രകമ്പനം കൊള്ളിച്ച ഫുട്ബോള്‍ മാമാങ്കത്തിനൊടുവില്‍ ഫിൻലേ ഷീല്‍ഡില്‍ മുത്തമിട്ട് ഗൂഡാര്‍വിള എസ്‍റ്റേറ്റ്. ഫൈനലില്‍ ലക്ഷ്‍മി എസ്റ്റേറ്റിനെ തകര്‍ത്തത് എതിരില്ലാത്ത ഒരുഗോളിന്. കെഡിഎച്ച്പി കമ്പനി മാനേജിങ് ഡയറക്ടറുടെ ഭാര്യ ഗീത മാത്യു ഷീല്‍ഡും മറ്റ് ട്രോഫികളും സമ്മാനിച്ചു. മൂന്നാറിനെ പുളകമണിയിച്ച 14 ഫുട്ബോള്‍ ദിനങ്ങളാണ് അവസാനിക്കുന്നത്.

ഗൂഡാർവിളയിലെ ജോളി എബ്രഹാമാണ് മികച്ച കളിക്കാരൻ. മികച്ച ഗോൾകീപ്പര്‍ ലക്ഷ്മി എസ്റ്റേറ്റിലെ സുരേഷ്. മാട്ടുപ്പെട്ടി എസ്റ്റേറ്റ് അച്ചടക്കമുള്ള ടീമിനുള്ള സമ്മാനം കരസ്ഥമാക്കി. എല്ലാവർഷവും ഫെബ്രുവരിയിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്. മൂന്നാറിലെ തോട്ടംമേഖല ഭരിച്ചിരുന്ന ഫിൻലേ കമ്പനിയുടെ ബ്രിട്ടീഷുകാരനായ ജനറൽ മാനേജർ ഇ എച്ച് ഫ്രാൻസിസ് ഫിൻലേയാണ് ടൂർണമെന്റ് തുടങ്ങിയത്. രാജ്യത്ത് പഴക്കംചെന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണിത്. 12 ടീമുകളാണ് ഇക്കുറി മാറ്റുരച്ചത്. ഇനി അടുത്തവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളും പരിശീലനങ്ങളുമാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home