വാടകയെവിടെ, വീടെവിടെ സർക്കാരെ
മണ്ണിടിച്ചിൽ ദുരന്തബാധിതർ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങി

അടിമാലി ലക്ഷംവീട് നഗറിലെ മണ്ണിടിച്ചിലുണ്ടായ ദേശീയപാതയോരത്ത് ആരംഭിച്ച അനിശ്ചിതകാല സമരം
അടിമാലി
‘ഞങ്ങളും മനുഷ്യരാണ് അന്തസ്സായി ജീവിക്കാനുള്ള അവകാശമുണ്ട്. വാടകയും വീടും ഭൂമിയുമില്ലാതെ ഞങ്ങൾ എവിടെ ജീവിക്കും സർക്കാരെ’ എന്നമുദ്രവാക്യം ഉയർത്തി അടിമാലി ദേശീയപാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ലക്ഷംവീട് നഗറിലെ കുടുംബങ്ങള്‍ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങി.
കഴിഞ്ഞ ഒക്ടോബര്‍ 25നായിരുന്നു ലക്ഷംവീട് നഗറില്‍ മലയിടിഞ്ഞ് നാശനഷ്ടം സംഭവിച്ചത്. ദുരന്തത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി. ദുരന്തത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവിൽ എട്ട് കുടുംബങ്ങൾ കെഎസ്ഇബിയുടെ കോർട്ടേഴ്സിലും 17 കുടുംബങ്ങൾ വാടകയ്ക്കുമാണ് താമസിക്കുന്നത്.
എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസം നടപ്പാക്കാൻ തയ്യാറാക്കാത്തതിൽ പ്രതിഷേധിച്ച്, ദുരന്ത മേഖലയിൽ ദേശീയപാതയോരത്താണ് കുട്ടികളുൾപ്പെടെയുള്ള കുടുംബങ്ങൾ വ്യാഴാഴ്‌ച വീണ്ടും സമരം ആരംഭിച്ചത്. കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍, മരണം വരെ സമരം തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കി. അപകടാവസ്ഥയെത്തുടര്‍ന്ന് റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച ഇപ്പോഴും വിള്ളലുകളും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്ന ഇതേ സ്ഥലത്ത് കുടുംബങ്ങളെ വീണ്ടും പുനരധിവസിപ്പിക്കുക എന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് കുടുംബങ്ങള്‍ പറയുന്നു.
അർഹരായവരെ ഒഴിവാക്കിയതിൽ പ്രതിഷേധം
ദുരന്തബാധിതരായ 27 കുടുംബങ്ങളെ പുനരധിവാസം ഉറപ്പാക്കാൻ പത്ത് ലക്ഷം വീതമാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്. എന്നാൽ ജൂൺ രണ്ടിന് കലക്ടർ ഇറക്കിയ ഉത്തരവിൽ അർഹരായവരെ ഒഴിവാക്കി. ഇപ്പോൾ ഇറക്കിയ ഉത്തരവ് അനുസരിച്ച് ഒന്പത് കുടുംബങ്ങൾക്ക് മാത്രമാണ് 10 ലക്ഷം വീതം ലഭിക്കുക. ഇവരുൾപ്പടെ മറ്റ് ഇരുപത്തിയേഴ് കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതമാണ് ലഭിക്കുക. അനുയോജ്യമായ സ്ഥലം കണ്ടെത്തി വീട് നിർമിച്ച് കൊടുക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ് കലക്ടറോട് അന്ന് സർക്കാർ നിർദേശിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. എന്നാല്‍ ഇപ്പോള്‍ വാടകയുമില്ല, വീടുമില്ല, ഭൂമിയുമില്ലാത്ത അവസ്ഥയിലാണ് ഇവർ.
എൽഡിഎഫ് സർക്കാർ പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചത്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട് ദുരിത ബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പതിനായിരം രൂപ വീതം ഒറ്റത്തവണ ധനസഹായവും അന്ന് അനുവദിച്ചു. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചാണ് മാർച്ചിൽ ഉത്തരവ് പുറത്തിറക്കിയത്. വ്യവസ്ഥകള്‍ പ്രകാരം തുക അനുവദിക്കുന്നതിനായി ദുരന്തബാധിതരെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിന് നല്‍കുന്ന മുറയ്‌ക്കാകും ധനസഹായ വിതരണം ഉണ്ടാവുക. ഈ വീടുകള്‍ക്ക് എന്തെങ്കിലും ഇന്‍ഷുറന്‍സ് തുക ലഭിക്കുകയാണെങ്കില്‍, ഇൗ തുക ഇന്‍ഷുറന്‍സില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരികെ ഈടാക്കും. ഈ നിബന്ധനകളോടെയാണ് തുക അനുവദിച്ച് ഉത്തരവായത്.
മറക്കരുത് എൽഡിഎഫ് സർക്കാർ ഇടപെടലുകൾ
ലക്ഷംവീട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുന്പ് കരാർ കമ്പനിയുടെ യാർഡിന് മുന്പിൽ കുടിൽക്കെട്ടി സമരം നടത്തിയിരുന്നു. ആഘട്ടത്തിൽ സമര പന്തലിൽ എത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് കലക്ടറുമായി നടത്തിയ ചർച്ചയിൽ വാടക കുടിശ്ശിക കൊടുത്ത് തീർക്കാൻ ധാരണയാക്കി. അതിന്റെ ഭാഗമായി സമരപന്തലിൽ അന്നത്തെ എംഎൽഎ അഡ്വ എ രാജയുടെ സാന്നിധ്യത്തിൽ കരാർ കമ്പനി വാടക കുടിശ്ശികയായ ഏഴ് ലക്ഷം പഞ്ചായത്തിന് കൈമാറുകയും അടുത്ത ദിവസം മുതൽ വാടക തുക ദുരന്ത ബാധിതർക്ക് ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്നത്തെ മന്ത്രി റോഷി അഗസ്റ്റിൻ, എം എം മണി, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, അഡ്വ എ രാജ, എൽഡിഎഫ് ജില്ലാ നേതൃത്വവും നടത്തിയ ഇടപെടലുകളാണ് 29 കുടുംബങ്ങളെ ഇൻഷുറൻസ് പരിരക്ഷയോടെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാർ മാറി വന്നതോടെ വാടക കുടിശ്ശികയാകുകയും പുനരധിവാസ പദ്ധതി അട്ടിമറിക്കുകയുമാണ്. ‘തങ്ങൾ ഇപ്പോൾ
പൂര്‍ണമായും പറ്റിക്കപ്പെട്ടു. ദേശീയപാത അതോറിറ്റിയുടെ അപാകത മൂലം മണ്ണിടിഞ്ഞതിന് ഞങ്ങള്‍ എന്തിനാണ് ദുരിതം അനുഭവിക്കുന്നതെന്ന് ദുരിതബാധിതര്‍ ചോദിക്കുന്നു.











0 comments