ad
Deshabhimani

ടേസ്റ്റി "കൊണ്ടാട്ടം

DFCsdbftg

മൂന്നാർ ഗവ. കോളേജ് ടൂറിസം, ഇഡി ക്ലബുകള്‍ ചേര്‍ന്ന് ഭഷ്യമേള 'കൊണ്ടാട്ടം വിഭവങ്ങൾ ഒരുക്കിയപ്പോൾ

avatar
സ്വന്തം ലേഖകന്‍

Published on Dec 20, 2025, 12:15 AM | 1 min read

' മൂന്നാർ

മൂന്നാർ ഗവ. കോളേജ് ടൂറിസം, ഇഡി ക്ലബുകള്‍ ചേര്‍ന്ന് ഭഷ്യമേള 'കൊണ്ടാട്ടം" നടത്തി. തമിഴ്, മലയാള പാരമ്പര്യ വിഭവങ്ങള്‍ക്കൊപ്പം പുതുരുചികളും മേളയെ ആകർഷകമാക്കി. കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

വാഴക്കൂമ്പ് വട, കറുപ്പ് കവനി അരി പൊങ്കൽ, റാഗി ലഡു, തലപ്പാക്കട്ടി ബിരിയാണി, മുടവാറ്റുകാൽ സൂപ്പ്, പൈനാപ്പിൾ ഷീര, കാച്ചിൽ, കപ്പ, ലവരിയ, ക്യാരറ്റ് പോള, പനീർ നഗ്ഗെട്സ്, ഗൂസ് ബെറി ജാം തുടങ്ങി വിവിധയിനം പായസങ്ങൾ, ബിരിയാണികൾ, പഴ വിഭവങ്ങൾ, പലഹാരങ്ങൾ, ഉപ്പിലിട്ട വിഭവങ്ങൾ, ജ്യൂസുകൾ തുടങ്ങിയവയും വിപണനത്തിന് എത്തി. ദേവികുളം ഫുഡ്‌ സേഫ്റ്റി ഓഫീസർ ആൻമരിയ ജോൺസൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പല്‍ ഡോ. എൻ എ മനേഷ് അധ്യക്ഷനായി. കോളേജ് യൂണിയൻ ചെയർപേഴ്സൺ കാവ്യ, അമൽ ഫിലിപ്പ്, അനുശ്രീ സോണിയ ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home