ad
Deshabhimani

അധികമെത്തുന്നത്‌ തമിഴ്‌നാട്ടിൽനിന്ന്‌

മൂന്നാറിലേക്ക്‌ വിദ്യാർഥികളുടെ പ്രവാഹം

mummar photo point

തമിഴ്നാട്ടിൽനിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ സഞ്ചാരികൾ

avatar
സ്വന്തം ലേഖകൻ

Published on Mar 03, 2026, 12:15 AM | 1 min read

മൂന്നാർ

പരീക്ഷക്കാലം അടുത്തതോടെ തമിഴ്നാട്ടിൽനിന്നും മൂന്നാർ സന്ദർശനത്തിന് എത്തുന്നത് നിരവധി പേർ. സ്‌കൂൾ, കോളേജ് കേന്ദ്രീകരിച്ചുള്ള വിദ്യാർഥികളാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. ഗ്രൂപ്പുകളായി ബസിലെത്തുന്ന കുട്ടികൾ മുറിയെടുത്ത ശേഷം ജീപ്പുകൾ ഏർപ്പാടാക്കി വിനോദ കേന്ദ്രങ്ങളിലേക്ക്‌ പോകുന്നു. വരയാടുകളുടെ പ്രജനന കാലം മുൻനിർത്തി രാജമല അടച്ചിരിക്കുന്നതിനാൽ 31 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇത് മൂലം മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌, കുണ്ടള തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലാണ് കൂടുതലായും എത്തിച്ചേരുന്നത്.

ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ്‌, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, കെഎഫ്ഡിസി ഫ്ളവർ ഗാർഡൻ എന്നിവടങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. വാർഷിക പരീക്ഷ കഴിയുന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home