ad
Deshabhimani

തിരക്കിലമർന്ന്‌ മൂന്നാർ

munnar

മൂന്നാറിലെ വാഹന തിരക്ക്

വെബ് ഡെസ്ക്

Published on Dec 28, 2025, 12:45 AM | 1 min read

മൂന്നാർ

തെക്കിന്റെ കാശ്മീരായ മൂന്നാറിൽ തിരക്കോട് തിരക്ക്. പ്രധാന വിനോദ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. സഞ്ചാരികളുമായി എത്തിയ വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ മൂന്നാർ പട്ടണം ഞെരുങ്ങി. കിലോമീറ്ററുകൾ നീണ്ട വാഹനനിരയാണ് എങ്ങും. ഒച്ചിഴയുന്നതു പോലെയാണ് വാഹനങ്ങൾ നീങ്ങിയത്. 
 തിരക്ക്മൂലം സഞ്ചാരികൾ വാഹനങ്ങളിൽ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റ്, രാജമല, മാട്ടുപ്പെട്ടി അണക്കെട്ട്‌, എക്കോ പോയിന്റ്, കുണ്ടള ഡാം എന്നിവടങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികൾ എത്തിപ്പെട്ടു. തമിഴ് നാട്ടിൽനിന്നും ഗ്രൂപ്പുകളായാണ് സഞ്ചാരികൾ എത്തിയത്. മുറികൾ ലഭിക്കാതെ തിരികെപോയവരും നിരവധിയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home