റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു

. മൂന്നാർ സെറ്റിൽമെന്റ് നഗറിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കുരിശ്ശടിക്ക് സമീപം മണ്ണിടിഞ്ഞപ്പോൾ

സ്വന്തം ലേഖകൻ
Published on Oct 16, 2025, 12:00 PM | 1 min read
മൂന്നാർ
ശക്തമായ മഴയില്‍ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. മൂന്നാർ സെറ്റിൽമെന്റ് നഗറിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കുരിശ്ശടിക്ക് മുൻഭാഗത്താണ് സംഭവം. കല്ലും മണ്ണും റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം ദുഷ്ക്കരമായി. മണ്ണൊലിച്ച് റോഡ് ചെളിക്കുണ്ടായി. ടൗണിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയിലേക്ക് നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സംരക്ഷണ ഭിത്തി ഇടിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃര്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.










0 comments