ad
Deshabhimani

കൃഷി ചവിട്ടിമെതിച്ച് പടയപ്പ

padayappa
വെബ് ഡെസ്ക്

Published on Aug 05, 2026, 12:15 AM | 1 min read

മൂന്നാർ

കണ്ണൻ ദേവൻ കമ്പനി അരുവിക്കാട് എസ്റ്റേറ്റ് സെന്റർ ഡിവിഷനില്‍ വ്യാപകമായി കൃഷി നശിപ്പിച്ച് പടയപ്പ. ചൊവ്വ രാവിലെ ആറോടെയെത്തിയ കാട്ടാന ലയത്തിന് സമീപം തോട്ടത്തിൽ കൃഷിചെയ്‍തിരുന്ന വാഴ, ബീൻസ് കൃഷികളാണ് നശിപ്പിച്ചത്. നാട്ടുകാർ ചേർന്ന് വിരട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരുമാസം മുമ്പ് സമീപ എസ്റ്റേറ്റായ സൈലന്റ് വാലിയിലെത്തിയ പടയപ്പ ഈ പ്രദേശങ്ങളിൽ കറങ്ങി നടക്കുകയാണ്. പശുക്കൾക്ക് ഭക്ഷണമായി തൊഴിലാളികൾ ലയങ്ങൾക്കരികിൽ നട്ടുവളർത്തുന്ന പുല്ല് ഭക്ഷിച്ച് കഴിയുകയാണ് പടയപ്പ. പകലും തേയില തോട്ടത്തിനരികിൽ പടയപ്പ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആനയെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home