വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

രാജകുമാരി പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
രാജകുമാരി
പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ എം എം മണി എംഎല്‍എ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേര്‍ന്ന് നിർമിച്ച വനിതാ കർഷക മാർക്കറ്റ്, എംഎൽഎ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍, നടുമറ്റത്ത് ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം എന്നിവയാണ് ഉദ്ഘാടനംചെയ്‍തത്. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ, എം എൻ ഹരിക്കുട്ടൻ, വർഗീസ് ആറ്റുപുറം, കെ ജെ സിജു, പി രാജാറാം, ആശാ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.








0 comments