പ്രതി 19 വര്‍ഷത്തിനുശേഷം പിടിയില്‍

പിടിയിലായ ബിനീത
കട്ടപ്പന
മൂക്കുപണ്ടം പണയപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മധ്യവയസ്‌ക 19 വർഷത്തിനുശേഷം പിടിയിൽ. തങ്കമണി പാലോളിൽ ബിനീത (49) യെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോൻ, ഇടുക്കി ഡിസിആർബി ഡിവൈഎസ്പി കെ ആർ ബിജു എന്നിവരടങ്ങുന്ന സംഘം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. 2006 ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയപ്പെടുത്തി 25,000 രൂപ തട്ടിയെടുത്ത ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽപോകുകയായിരുന്നു. കേസിൽ ഹാജരാകാത്തതിനെ തുടർന്ന് കട്ടപ്പന കോടതി ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം നെടുമ്പാശേരിക്ക് സമീപം കാരക്കുന്നത്തുനിന്നാണ് യുവതിയെ പിടികൂടിയത്.








0 comments