ad
Deshabhimani

തോട്ടം മേഖലയിൽ ആവേശമായി

kk j

ഉടുമ്പൻചോല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ജയചന്ദ്രൻ പാമ്പാടുംപാറയിൽ വോട്ടഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 26, 2026, 12:15 AM | 1 min read

നെടുങ്കണ്ടം

ഏലത്തോട്ടം മേഖലയിലും കാർഷിക മേഖലയിലുടെയും ഉള്ളറിഞ്ഞ്‌ എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ജയചന്ദ്രൻ. പാമ്പാടുംപാറ മേഖലയിലായിരുന്നു പര്യടനം എസ്റ്റേറ്റുകളിലും ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ ടൗൺ, നെടുങ്കണ്ടം എന്നിവിടങ്ങളിലെ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർഥിച്ചു. തോട്ടം തൊഴിലാളികൾക്ക് വേതനം വർധിപ്പിച്ച ഇടത് സർക്കാർ തുടരണം. ഞങ്ങളുടെയും വീട്ടിലെയും ഓരോ വോട്ടും നിങ്ങൾക്കാണ് ഉടുമ്പൻചോല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ജയചന്ദ്രനോട് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികൾ പറഞ്ഞു. ഗവ. സ്‌കൂളുകളെല്ലാം ഹൈടെക്കായി. ഇപ്പോൾ അവധിക്കാലത്ത്‌ തന്നെ അടുത്ത അധ്യയനവർഷത്തേയ്‌ക്കുള്ള പുസ്‌തകമെത്തിച്ചു. പ്രതിസന്ധികൾക്കിടയിൽ ലൈഫ്‌ പദ്ധതിയിൽ ഭവനം ലഭിച്ചവരും സ്ഥാനാർഥിയെ കണ്ടു. വഴിയോരങ്ങളിൽ കാത്തുനിന്ന്‌ ക്ഷേമ പെൻഷൻവാങ്ങുന്ന വയോധികരും വിജയാശംസകൾ നേർന്നു. അങ്ങനെ നാടിന് വേണ്ട മാറ്റങ്ങൾ ജനങ്ങളിൽനിന്നും കേട്ടും അഭിപ്രായങ്ങൾ പങ്കുവച്ചുമായിരുന്നു മുന്നേറ്റം. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായുള്ള എൽഡിഎഫിന്റെ പദ്ധതികളും കൊണ്ടുവന്ന വികസനവും സ്ഥാനാർഥി ജനങ്ങളോട് വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home