ad
Deshabhimani

പുതുപ്രതീക്ഷയില്‍ തൊടുപുഴ

LDF

തൊടുപുഴ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ പ്രകടനമായെത്തുന്നു

വെബ് ഡെസ്ക്

Published on Mar 24, 2026, 12:15 AM | 1 min read

തൊടുപുഴ

നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ച് കളം നിറഞ്ഞ് തൊടുപുഴ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടൻ. തൊഴിലാളികളെയും കര്‍ഷകരെയും കൂടെച്ചേര്‍ത്തുള്ള പ്രചാരണ യാത്ര തുടരുകയാണ്. തിങ്കള്‍ രാവിലെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സന്ദര്‍ശനത്തോടെയാണ് തുടങ്ങിയത്. തുടര്‍ന്ന് ചാഴികാട്ട് ആശുപത്രി ഉടമ ഡോ. ജോസിനെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. പകല്‍ 11.32ഓടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തിന്റെ അകമ്പടിയില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശേഷം ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലായിരുന്നു പ്രചാരണം. നാഗാര്‍ജുന ആയുര്‍വേദ മരുന്ന് നിര്‍മാണ കേന്ദ്രത്തിലെത്തി തൊഴിലാളികളുമായി സംസാരിച്ചു. ആലക്കോട് ടൗണിലെ കച്ചവടക്കാരും തൊഴിലാളികളും ചാഴികാടനെ ചേര്‍ത്തുപിടിച്ചു. തലയനാട് പ്രദേശത്തെ നാട്ടുകാരെയും തടിപ്പണിക്കാരുമടക്കമുള്ളവരെയും സ്ഥാനാര്‍ഥി നേരില്‍ കണ്ട് സൗഹൃദത്തിലായി. ജ്യൂസ് നിര്‍മാണ ഫാക്ടറിയിലും സഹായം അഭ്യര്‍ഥിച്ചെത്തി. ചെലവ് കോണ്‍വന്റിലും സമയം ചെലവഴിച്ചു. വൈകിട്ട് തൊടുപുഴ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ഒന്നുവിടാതെ സന്ദര്‍ശിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. അപ്രേം മണിപ്പുഴയെയും നേരില്‍ കണ്ടു. തെരഞ്ഞെടുപ്പിലേക്ക് ദൂരം കുറയുന്നതോടെ സിറിയക് ചാഴികാടന് മണ്ഡലത്തിലെ സ്വീകാര്യത വര്‍ധിക്കുകയാണ്. എല്ലായിടത്തും പുതു പ്രതീക്ഷയുമായി കാത്തുനില്‍ക്കുന്ന ജനസഞ്ചയമാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home