ad
Deshabhimani

കരുത്തിൻ പ്രവാഹം, മുന്നേറ്റം

jadha

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ക്യാപ്റ്റൻ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ചെറുതോണിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തുന്നു. മന്ത്രി റോഷി അഗസ്റ്റിൻ സമീപം

avatar
സ്വന്തം ലേഖകന്‍

Published on Feb 11, 2026, 12:30 AM | 1 min read

ഇടുക്കി

ഇടുക്കിയുടെ മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാനും ജനങ്ങളെ അഭിമുഖീകരിക്കാനും ഇടതുപക്ഷത്തിന് ആമുഖങ്ങള്‍ വേണ്ട, കാരണം വികസന കൊടുമുടിയുടെ നേര്‍സാക്ഷ്യങ്ങളാണ് ചുറ്റിനും. മുമ്പെങ്ങും കണ്ടറിവോ കേട്ടുകേള്‍വിയോ ഇല്ലാത്ത മുന്നേറ്റത്തില്‍ നാട് തലയുയര്‍ത്തി നില്‍ക്കുന്നു. അതിന്റെ നെറുകയില്‍ പാറിപ്പറക്കുന്ന ഇടതുപക്ഷത്തിന്റെ പ്രിയ നേതാക്കളെ തങ്ങളിലൊരാളായി വരവേല്‍ക്കാനും ഇനിയും മുന്നോട്ടെന്ന് ഉറപ്പുനല്‍കാനുമാണ് ഇടുക്കി ജനത എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലേക്കൊഴുകിയത്. ജോസ് കെ മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്‍ക്ക് ജില്ലയിലെ രണ്ടാംദിവസ പര്യടനത്തിലും അകമ്പടിയായി പതിനായിരങ്ങള്‍. മഹാപ്രളയത്തില്‍ പകച്ചുനിന്ന ഇടുക്കിയെ കൈവെള്ളയിലെന്ന പോലെ കൊണ്ടുനടന്ന് വീഴ്‍ചയുടെ ആഘാതമറിയിക്കാതെ പോറലുകളിലും പരിക്കുകളിലും മരുന്നേകി കൈപിടിച്ചുയര്‍ത്തി. ഇന്ന് അന്താരാഷ്‍ട്ര നിലവാരമുള്ള റോഡുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇടുക്കിയ ലോകത്തിന് മുന്നിലെത്തിക്കുന്നു. ഇവയെല്ലാം എങ്ങനെയുണ്ടായെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളും നല്‍കിയത്. ജാഥാംഗങ്ങൾക്ക്‌ പുറമെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, അഡ്വ. എ രാജ എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, സിപിഐ ജില്ലാ സെക്രട്ടറി സലിംകുമാർ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ജോസ്‌ പാലത്തിനാൽ, അഡ്വ. ജോയ്‌സ്‌ ജോർജ്‌, അനിൽ കൂവപ്ലാക്കൽ മറ്റ്‌ നേതാക്കൾ എന്നിവർ ജാഥയിലുടനീളം പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home