വരവേറ്റു ജനസഞ്ചയം

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ക്യാപ്റ്റനായുള്ള എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ മുപ്പത്തഞ്ചാംമെെലിൽ എത്തിയപ്പോൾ
നന്ദു വിശ്വംഭരൻ
Published on Feb 10, 2026, 12:45 AM | 1 min read
വണ്ടിപ്പെരിയാർ
നാടിൻ തുടർ വികസനത്തിനായും നവ ഇടുക്കിയുടെ മുന്നേറ്റത്തിനായും പുതുചരിത്രം കുറിക്കാനുള്ള കാഹളമായെത്തിയ മധ്യമേഖലാ ജാഥയെ വരവേറ്റ് ജനസാഗരം. ജാഥാ ക്യാപ്റ്റൻ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥക്ക് തോട്ടം തൊഴിലാളികളുടേയും കർഷകരുടേയും പൊതു സമൂഹത്തിന്റെയും സ്നേഹോഷ്മള സ്വീകരണം നൽകി. കോട്ടയത്തെ പര്യടന ശേഷം ജില്ലാ അതിർത്തിയായ 35-ാം മൈലിലും വണ്ടിപ്പെരിയാറിലും എത്തിയ ജാഥയെ എൽഡിഎഫ് ജില്ലാ നേതാക്കളായ മന്ത്രി റോഷി അഗസ്റ്റിൻ, സി വി വർഗീസ്, കെ സലിംകുമാർ, ഇ എസ് ബിജിമോൾ, ജോസ് പലത്തിനാൽ, മുൻ എംപി ജോയ്സ് ജോർജ്, പി എസ് രാജൻ, കെ ടി ബിനു, രാരിച്ചൻ നീറണാംകുന്നേൽ, ആർ തിലകൻ തുടങ്ങിയവർ ചേർന്ന് മാലയിട്ട് സ്വീകരിച്ചു. കുട്ടിക്കാനത്തുനിനും 150 ഇരുചക്ര വാഹനങ്ങളുടെയും മുത്തുക്കുട, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വണ്ടിപ്പെരിയാറിൽ വേദിയിലെത്തിച്ചു. പൊലീസ് സ്റ്റേഷൻ ജങ്ഷൻ സമീപത്തുനിന്നും തുറന്ന ജീപ്പിൽ ആനയിച്ച് പൊതുസമ്മേളന വേദിയായ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെത്തിച്ചു. നിയോജക മണ്ഡലം കൺവീനർ ജോസ് ഫിലിപ്പ് അധ്യക്ഷനായി. ആർ തിലകൻ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണി എംപിയെ കൂടാതെ ജാഥ അംഗങ്ങളായ കെ കെ ശൈലജ എംഎൽഎ, മാത്യൂസ് കോലഞ്ചേരി, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ടി ജെ ആഞ്ചലോസ്, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, മുൻ എംപി അഡ്വ.ജോയ്സ് ജോർജ്, മുൻ എംഎൽഎ ഇ എസ് ബിജിമോൾ, നേതാക്കളായ ജി വിജയാനന്ദ്, എം തങ്കദുര, എസ് സാബു, ടി എസ് ബിസി, വി കെ ബാബുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.










0 comments