ad
Deshabhimani

സൗഹൃദം പുതുക്കിയും കുശലം പറഞ്ഞും അഡ്വ. എ രാജ

raja

അഡ്വ. എ രാജ മാങ്കുളം പഞ്ചായത്തിൽ വോട്ടഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 17, 2026, 12:15 AM | 1 min read

അടിമാലി

മാങ്കുളത്തിന്റെ സമാനതകളില്ലാത്ത വികസനത്തിന് നേതൃത്വം നല്‍കിയ അഡ്വ. എ രാജയ്ക്ക് കുടിയറ്റ ജനതയുടെ വരവേല്‍പ്പ്‌. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മാങ്കുളത്ത് എത്തിയ രാജയെ എല്‍ഡിഎഫ് പ്രവര്‍ത്തകരും വിവിധ വിഭാഗം ആളുകളും സ്വീകരിച്ചു. വ്യാപാരികള്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍, കര്‍ഷകര്‍, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ കണ്ട് പരിചയം പുതുക്കിയും കുശലാന്വേഷണം നടത്തിയും എത്തിയ രാജയെ ഹൃദയപൂര്‍വം വരവേറ്റു. മഹാപ്രളയത്തില്‍ ഒട്ടേറേ നാശനഷ്ടങ്ങള്‍ സംഭവിച്ച മാങ്കുളത്തെ പുതുക്കി പണിയുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍, ഗ്രാമീണ പാതകളുടെ വികസനം, വിനോദ സഞ്ചാരകേന്ദ്രമായ ആനക്കുളത്തെ പവലിയന്‍, ബസ്‌ സ്റ്റാന്‍ഡ്, മാങ്കുളം ജലവൈദ്യുത പദ്ധതി, വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷണം നല്‍കുന്നതിന് സൗരോര്‍ജ തൂക്കുവേലി തുടങ്ങിയ അഭിമാന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തേകിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ രാജയെ കുടിയേറ്റ ജനത നെഞ്ചോട് ചേര്‍ത്തു. എല്‍ഡിഎഫ് നേതാക്കളായ എ പി സുനില്‍, സന്തോഷ് വയലുംകര, ആന്റോച്ചന്‍ കലയകാട്ടില്‍, ജോമിഷ് ജോസ്, ഇ സി സദാനന്ദന്‍, പി ഡി ജോയി എന്നിവരും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home