ad
Deshabhimani

നൂറ്റാണ്ടിന്റെ നെറുകയിൽ 
കുമളി ഗവ. ഹൈസ്കൂൾ

kumily

കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ

വെബ് ഡെസ്ക്

Published on Aug 01, 2026, 12:15 AM | 1 min read

കുമളി

കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നൂറ്റൊന്നിന്റെ നിറവിൽ. 1925 ആഗസ്ത്‌ ഒന്നിന്‌ ഇരവിത്തോപ്പ് പ്രൈമറി പള്ളിക്കൂടം എന്ന പേരിലായിരുന്നു തുടക്കം. ഇപ്പോഴുള്ള കുമളി പൊലീസ് സ്റ്റേഷന് എതിർവശത്തെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിനോട് ചേർന്നാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് തേക്കടിക്കവലയിൽ സ്വകാര്യ വ്യക്തിയുടെ ഷെഡിലേക്ക് മാറി. 1946 ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിച്ച സ്കൂളിന്ന്‌ സമീപത്തെ കൈവശക്കാരിൽനിന്ന്‌ ഏറ്റെടുത്ത അഞ്ചേക്കറോളം ഭൂമിയിലാണ്‌ പ്രവർത്തനം. സ്‌കൂളിനായി ഭൂമി നൽകിയവർക്ക് പകരം ഭൂമി അണക്കരയ്ക്ക് സമീപവും നൽകി. 1968 ൽ ഇഎംഎസ്‌ സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെ കാലത്താണ് ഹൈസ്കൂളായി ഉയർത്തിയത്. പിന്നീട് പ്ലസ് വൺ, പ്ലസ്ടു വിഭാഗങ്ങളും വിഎച്ച്എസ്ഇ, ടിടിസി തമിഴ് എന്നിവയും ആരംഭിച്ച് സ്കൂൾ വളർച്ചയുടെ പടവുകൾ കയറി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി പദ്ധതിയിലൂടെ പുതിയ ബഹുനില കെട്ടിടവും നിർമിച്ചു. ഒരു നൂറ്റാണ്ടിനിടയിൽ പതിനായിരക്കണക്കിന് പേരാണ് സ്കൂളിൽനിന്ന്‌ പഠിച്ചിറങ്ങിയത്. സിവിൽ സർവീസ്‌, മെഡിക്കൽ മേഖലകളിൽ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയ നിരവധി വ്യക്തിത്വങ്ങളും സ്കൂളിന്റെ സംഭാവനയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home