ad
Deshabhimani

കടുത്ത വേനലിൽ വളഞ്ഞങ്ങാനം ജലപാതം വറ്റിവരണ്ടു

valanjanganam

വളഞ്ഞങ്ങാനം ജലപാതം വറ്റിവരണ്ട നിലയില്‍

വെബ് ഡെസ്ക്

Published on Feb 18, 2026, 12:15 AM | 1 min read

പീരുമേട്

കൊട്ടാരക്കര–- ദിണ്ടിഗൽ ദേശീയപാതയിൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം പൂർണമായും വറ്റി. നിലവിൽ നേരിയ തോതിൽ മാത്രമാണ് വെള്ളം ഒഴുകുന്നത്. ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപത്തെ വെള്ളച്ചാട്ടം ഏറെ ആകർഷകമാണ്. ഇതുവഴി എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളും സ്വകാര്യ വാഹനത്തിൽ എത്തുന്ന ആളുകളും വെള്ളച്ചാട്ടത്തിനു സമീപംനിന്ന് ഫോട്ടോയെടുത്താണ് മടങ്ങാറുള്ളത്. വെള്ളച്ചാട്ടം സീസണിൽ ഇവിടെയുള്ള ചെറുകച്ചവടക്കാരുടെ പ്രധാന വരുമാനവും വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ കടയിൽനിന്നും ലഘുഭക്ഷണങ്ങൾ വാങ്ങുമ്പോഴാണ്. എല്ലാ വർഷവും കൊടുംവേനലിൽ വെള്ളച്ചാട്ടം ഏകദേശം വറ്റിവരളാറുണ്ട്‌. പ്രാദേശികമായി അറിയപ്പെടുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം പീരുമേട് പഞ്ചായത്തിലെ മനോഹരമായ വെള്ളച്ചാട്ടമാണ്. ദേശീയപാത 183 ന്റെ ഓരത്താണിത്. നേരത്തെ കോട്ടയം– കുമളി സംസ്ഥാനപാതയായിരുന്നു. മുറിഞ്ഞപ്പുഴയ്ക്കും കുട്ടിക്കാനത്തിനും മധ്യേയാണുള്ളത്. വിനോദസഞ്ചാരികളും യാത്രികരും ചായ കുടിക്കാനും ക്ഷീണമകറ്റാനും സാധാരണയായി ഇവിടെ വണ്ടി നിർത്തി ഇറങ്ങാണ്ട്. വീണ്ടും മഴ ആരംഭിച്ച്‌ വെള്ളച്ചാട്ടം സജീവമാകുന്നതോടെ സഞ്ചാരികൾ എത്തിത്തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home