നവ ഇടുക്കി പുതുവഴികൾ
തുരങ്കപാത: ഹൈറേഞ്ച് ജനതയ്‌ക്ക് ആഹ്ലാദം

ചെറുതോണി
കട്ടപ്പന- –തേനി തുരങ്കപാത വ്യാപാര -ടുറിസം ഇടനാഴിയാകും. ഇടുക്കിയുടെയും പ്രത്യേകിച്ച് ഹൈറേഞ്ചിന്റെയും വലിയ വളര്‍ച്ച സാധ്യമാക്കുന്ന സ്വപ്‌ന പദ്ധതിയായ തുരങ്കപാതയ്ക്കു ചിറകുമുളച്ചത്തോടെ മലയോരം ഒന്നാകെ ആഹ്ലാദത്തിൽ. എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രം കാൽവരിമൗണ്ടിൽ സംഘടിപ്പിച്ച ‘നവ ഇടുക്കി പുതു വഴികൾ’ എന്ന സെമിനാറിലാണ് തുരങ്കപാത എന്ന ആശയം രൂപപ്പെട്ടത്. മുൻ മന്ത്രി ഡോ തോമസ് ഐസക് നേതൃത്വം നൽകിയ സെമിനാറിൽ രൂപപ്പെടുത്തിയ 100 കോടിയുടെ പദ്ധതികൾ ഇടുക്കി പാക്കേജിൽപ്പെടുത്തി ഇതിനോടകം പ്രവൃത്തി പദത്തിലെത്തി. തുരങ്കപാത പഠനത്തിനായി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രക്ഷാധികാരിയും റോമിയോ സെബാസ്റ്റ്യൻ ചെയർമാനുമായും കമ്മിറ്റി രൂപികരിച്ചിരുന്നു.
ചെറുതോണി– കട്ടപ്പന– തേനി അന്തര്‍സംസ്ഥാന തുരങ്കപാതയുടെ സാധ്യതാപഠനത്തിന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചത്. ഇടുക്കിയുടെ വികസനത്തിൽ നാഴികകല്ലായി മാറും കട്ടപ്പന പാറക്കടവില്‍നിന്ന് കമ്പം ഒന്നാംവളവ് വതെ 12 കിലോ മീറ്റര്‍ ദൂരത്തില്‍ തുരങ്കപാത നിര്‍മിക്കാനാകും. ഇതിലൂടെ 25ലേറെ കിലോ മീറ്റര്‍ ലാഭിക്കാം. നിലവില്‍ കട്ടപ്പനയില്‍നിന്ന് കമ്പത്തേയ്ക്ക് 37 കിലോ മീറ്ററാണ് ദൂരം. തീർഥാടകർക്കും ടൂറിസ്‌റ്റുകൾക്കും പ്രയോജനപ്രദം പാത യാഥാര്‍ഥ്യമായാല്‍ തമിഴ്‌നാട്ടില്‍നിന്ന് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനപ്പെടും. മൂന്നാര്‍, തേക്കടി, വാഗമണ്‍, ഇടുക്കി ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയ്ക്കും കുതിപ്പേകും. റിസര്‍വ് വനങ്ങളുടെ പരിധിയില്ലാതെ തുരങ്കപാത യാഥാര്‍ഥ്യമാക്കാനാകും. വ്യവസായ, വാണിജ്യ രംഗത്ത് കുതിച്ചുചാട്ടമുണ്ടാകും. ചരക്ക് ഗതാഗതവും സുഗമമാകും. ഭാവിയില്‍ ഹൈറേഞ്ചിലേക്ക് റെയില്‍വേ ഗതാഗതത്തിനും സാധ്യത തെളിയും. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും ധന മന്ത്രിയെയും നേരിൽ കണ്ട് മന്ത്രി റോഷി അഗസ്റ്റിനും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും നടത്തിയ ഇടപെടലിൽ ആണ് 10 കോടി അനുവദിച്ചത്.










0 comments