ദ്രോണാചാര്യ കെ പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു
കായികമുന്നേറ്റം

ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്‌ഘാടനം ചെയ്യുന്നു
നെടുങ്കണ്ടം
ഹൈറേഞ്ചിന്റെ കായിക കുതിപ്പിന് വേഗവും മികവും പകരാൻ നക്ഷത്രത്തിളക്കമായി ഒരു സ്റ്റേഡിയം കൂടി. കിഫ്ബി മുഖേന 40 കോടി രൂപ ചെലവില്‍ നെടുങ്കണ്ടം പച്ചടിയില്‍ 5.5 ഏക്കര്‍ സ്ഥലത്താണ് ദ്രോണാചാര്യ കെ പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചിട്ടുള്ളത്. നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേ ഡിയവും ഇപ്പോൾ ഇൻഡോർ സ്റ്റേഡിയവും എൽഡിഎഫ് സർക്കാരാണ്കൊണ്ടുവന്നത്. 9000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം. 5000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള വിശാലമായ ഇന്‍ഡോര്‍ അരീനയാണ് പ്രധാന ആകര്‍ഷണം. നാല് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, 12 ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, നാല് വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന് ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍ കൂടാതെ ആധുനിക സൗകര്യങ്ങളോടെ വിവിഐപി പവലിയന്‍, 12 ഓഫീസ് മുറികള്‍, വാം അപ് ചേംബര്‍ സൗകര്യങ്ങള്‍, സ്ത്രീ–പുരുഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക ശുചിമുറികള്‍, രണ്ട് ടിക്കറ്റ് കൗണ്ടറുകള്‍, സെല്ലാര്‍ പാര്‍ക്കിങ് സൗകര്യം, സംബ് ടാങ്ക് ഓവര്‍ഹെഡ് ടാങ്ക് തുടങ്ങിയ ജലസൗകര്യങ്ങളും സ്റ്റേഡിയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേപ്പിള്‍വുഡ് ഫ്‌ളോറിങ് കൂടി ചെയ്യുന്നതോടെ സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. ഇറക്കുമതി ചെയ്യുന്ന തടികള്‍ക്ക് നാശനഷ്ടമുണ്ടാകാതിരിക്കാന്‍ ഉദ്ഘാടന പരിപാടിക്ക് ശേഷം മേപ്പിള്‍ ഫ്‌ളോറിങ് നടത്താന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗ ജ്യോതി ഭാസ്‌കര്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, പഞ്ചായത്തംഗങ്ങളായ മനു ജോസഫ്, അജീഷ് മുതുകുന്നേല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എന്‍ പി സുനില്‍ കുമാര്‍, എം എന്‍ ഗോപി, പി എന്‍ വിജയന്‍, സുരേഷ് പള്ളിയാടി, ധനേഷ് കുമാര്‍, കിറ്റ്‌കോ ചീഫ് എൻജിനിയര്‍ യൂസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി എ ഷാജിമോന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി എം ജോണ്‍ എന്നിവര്‍ സംസാരിച്ചു.










0 comments