ഓണം ഖാദിമേള: ജില്ലാതല ഉദ്ഘാടനം നാളെ

ഇടുക്കി
ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം ഖാദി മേളയുടെ ജില്ലാതലം ഞായർ രാവിലെ 10ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ ദീപക് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം എം ജെ ജേക്കബ് ആദ്യവിൽപ്പന നടത്തും. കൗൺസിലർ പി ജി രാജശേഖരൻ സമ്മാനകൂപ്പൺ വിതരണം ചെയ്യും. നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാർന്ന തനത് ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും മേളയിലിൽനിന്ന് വാങ്ങാം.










0 comments