ഖാദി ഗ്രാമ സൗഭാഗ്യ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ തൊടുപുഴ മാതാ ആർക്കേഡിൽ പ്രവർത്തിച്ചുവരുന്ന ഖാദി ഗ്രാമ സൗഭാഗ്യ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ഖാദി ഒരു വസ്ത്രം മാത്രമല്ലെന്നും, അതൊരു സംസ്കാരം കൂടിയാണെന്നും സാധാരണക്കാരായ തൊഴിലാളികൾ നെയ്തെടുക്കുന്ന ഖാദി വസ്ത്രങ്ങൾ പുതുതലമുറയെ ആകർഷിക്കുന്ന തരത്തിൽ പുറത്തിറക്കിയിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു. നഗരസഭ ചെയർമാൻ കെ ദീപക് അധ്യക്ഷനായി. വ്യാപാരിയായ അവറാച്ചൻ മഠത്തിലിന് നൽകി നഗരസഭ ചെയർമാൻ കെ ദീപക് ആദ്യവില്‍പ്പന നടത്തി. പുതു തലമുറയേറെ ഇഷ്ടപ്പെടുന്നതും അവർക്കനുയോജ്യമായ പുതിയ ഫാഷനിലുള്ള ഷർട്ടുകളും ഷർട്ട് തുണിത്തരങ്ങളും എല്ലാമുൾപ്പെടുത്തിയാണ് നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ്, വാർഡ് കൗൺസിലർ ജോസ് മംത്തിൽ, പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ് എന്നിവർ സംസാരിച്ചു.










0 comments