മത്സ്യസമ്പത്തിന് ഭീഷണി
കട്ടപ്പനയാറില്‍ ആഫ്രിക്കന്‍പോള നിറയുന്നു

കട്ടപ്പനയാറില്‍ ഇരുപതേക്കര്‍ ഭാഗത്ത് വളര്‍ന്നുനില്‍ക്കുന്ന ആഫ്രിക്കന്‍ പോളകള്‍
കട്ടപ്പന
കട്ടപ്പനയാറില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തി ആഫ്രിക്കന്‍ പോളകള്‍ നിറയുന്നു. ഇരുപതേക്കര്‍ പാലത്തിനുസമീപം മീറ്ററുകളോളം പലസ്ഥലങ്ങളിലായി കുളവാഴ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ പോളകള്‍ നിറഞ്ഞുകിടക്കുകയാണ്. കാലവര്‍ഷം ശക്തിപ്രാപിച്ച് നീരൊഴുക്ക് ശക്തമായാല്‍ പോളകള്‍ ഒഴുകി ഇടുക്കി ജലാശയത്തില്‍ എത്തും. ജലസ്രോതസുകളിലെ ധാതുലവണങ്ങളും മത്സ്യസമ്പത്തും ഇല്ലാതാക്കുന്ന ഇവ സ്വാഭാവിക നീരൊഴുക്കും തടസ്സപ്പെടുത്തുന്നു. വേനലില്‍ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞപ്പോള്‍ ചെറുകയങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പോള വളര്‍ന്നത്. ഇതോടെ കട്ടപ്പനയാറിലെ വെള്ളം ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ ബുദ്ധിമുട്ടിലായി. അതിവേഗം ഇവ വളര്‍ന്ന് ജലസ്രോതസില്‍ നിറയുന്നതോടെ സൂര്യപ്രകാശവും ഓക്‌സിജനും വെള്ളത്തിലേക്ക് കടക്കില്ല. ഓക്‌സിജന്റെ അളവ് കുറയുന്നതോടെ മത്സ്യങ്ങളും ജലജീവികളും ചത്തൊടുങ്ങും. വെള്ളത്തിന്റെ ഒഴുക്ക് കുറയുന്നതോടെ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനും കാരണമാകും. മുന്‍വര്‍ഷങ്ങളില്‍ പോള വളര്‍ന്നനിറഞ്ഞ സമയങ്ങളില്‍ നഗരസഭ ഇടപെട്ട് നീക്കിയിരുന്നു.









0 comments