കെ കെ വിനോദിന് നാടിന്റെ സ്മരണാഞ്ജലി

കെ കെ വിനോദ് രക്തസാക്ഷി ദിനാചരണം ഇരട്ടയാറില്‍ മുൻമന്ത്രി എം എം മണി ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
സിപിഐ എം മുന്‍ ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ കെ വിനോദിന്റെ 25-–ാ-മത് രക്തസാക്ഷിത്വ വാർഷികം സമുചിതമായി ആചരിച്ചു. വിനോദിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും നടന്നു. അനുസ്മരണത്തോടനുബന്ധിച്ച് ഇരട്ടയാര്‍ ടൗണില്‍ സംഘടിപ്പിച്ച ചുവപ്പുസേനാമാർച്ചിലും റാലിയിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അനുസ്മരണയോഗം മുൻമന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം ജോയി ജോര്‍ജ് കുഴികുത്തിയാനി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, ഇരട്ടയാര്‍ ലോക്കല്‍ സെക്രട്ടറി റിന്‍സ് ചാക്കോ, ചെമ്പകപ്പാറ ലോക്കല്‍ സെക്രട്ടറി സണ്ണി ജോസഫ്, വിനോദിന്റെ അമ്മ വള്ളിയമ്മ, ഭാര്യ: ജയ വിനോദ്, മകന്‍ വിനീഷ് വിനോദ്, മകള്‍ ഗംഗ വിനോദ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.










0 comments